കൊ​ച്ചി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 12 കി​ലോ​ഗ്രാ​മു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി​യി​ൽ ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ട്’ ദൗ​ത്യ​ന്‍റെ ഭാ​ഗ​മാ​യി വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട ന​ട​ന്നു. 12 കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ഡീ​ഷ ഗ​ഞ്ചം സ്വ​ദേ​ശി​ക​ളാ​യ ആ​ദി നാ​യ​ക് (20), ഹി​മാ​ൻ​ഷൂ നാ​യ​ക് (26) എ​ന്നി​വ​രാ​ണ് ക​ട​വ​ന്ത്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും പി​ടി​യി​ലാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഏ​റെ​നാ​ള​ത്തെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഡി​സി​പി​മാ​രാ​യ അ​രു​ൺ കെ. ​പ​വി​ത്ര​ൻ, മോ​ഹി​ത് റാ​വ​ത്ത് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് ഈ ​റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment