പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നേ​പ്പാ​ളി​ന് സ​ഹാ​യ​വു​മാ​യി സ്ട്രേ ​കി​ഡ്സ് ഗാ​യ​ക​ൻ ലീ ​നോ;10 കോ​ടി വോ​ൺ സം​ഭാ​വ​ന ന​ൽ​കി!

നേ​പ്പാ​ളി​ലു​ണ്ടാ​യ ക​ന​ത്ത പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങാ​യി കെ-​പോ​പ്പ് ബാ​ന്റാ​യ സ്ട്രേ ​കി​ഡ്സി​ലെ ലീ ​നോ. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 10 കോ​ടി വോ​ൺ (ഏ​ക​ദേ​ശം 100 million won) ആ​ണ് താ​രം സം​ഭാ​വ​ന ന​ൽ​കി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ദു​രി​താ​ശ്വാ​സ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് വി​ഷ​ൻ കൊ​റി​യ വ​ഴി ഓ​ഗ​സ്റ്റ് 28നാ​ണ് അ​ദ്ദേ​ഹം തു​ക കൈ​മാ​റി​യ​തെ​ന്ന് ജെ​വൈ​പി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം, താ​ത്ക്കാ​ലി​ക പാ​ർ​പ്പി​ടം, കു​ടി​വെ​ള്ളം, ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ ഈ ​തു​ക വി​നി​യോ​ഗി​ക്കും.

ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ന്‍റെ ചെ​റി​യ സം​ഭാ​വ​ന ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും, പ്ര​ള​യ​ബാ​ധി​ത​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രും എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്ത​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും 27-കാ​ര​നാ​യ താ​രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment