കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഫ്ല​ക്‌​സ് കീ​റി​യ​ത് കൈ​യ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും താ​ൻ എ​സ്എ​ഫ്ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​ക്ബ​ർ ഷാ; ​ചി​ന്ന​ക്ക​ട​യി​ൽ കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് സ്ഥാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

കൊ​ല്ലം: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ് ത​ക​ർ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ക്ബ​ർ ഷാ. ​താ​ൻ എ​സ്എ​ഫ്ഐ-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്‌​സാ​ണെ​ന്ന് ക​രു​തി​യാ​ണ് അ​ത് കീ​റി​യ​തെ​ന്നും അ​ക്ബ​ർ ഷാ ​പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

തെ​റ്റു​പ​റ്റി എ​ല്ലാ​വ​രും എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​യി​രു​ന്നു. കൊ​ല്ല​ത്ത് എ​സ്എ​ഫ്ഐ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടി​ല്ല. താ​ൻ പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി വ​ന്ന​താ​ണെ​ന്നാ​ണ് പാ​ർ​ട്ടി​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്.

പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ ക​യ​റി. ഞാ​ൻ ചെ​യ്ത തെ​റ്റ് എ​നി​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​ട​യി​ൽ സി​പി​എം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി സ്ഥാ​പി​ച്ച ഫ്ല​ക്‌​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ പ്ര​ക​ട​ന​ത്തി​നി​ടെ വ​ലി​ച്ചു​കീ​റി​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് സ്ഥാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment