ര​ണ്ടു നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ള​ട​ക്കം ല​ഹ​രി​ക്ക​ട​ത്തു സം​ഘം പി​ടി​യി​ൽ: തി​രു​പ്പു​രി​ൽ​നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

ക​യ്പ​മം​ഗ​ലം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ര​ണ്ട് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളെ​യും ഒ​രു നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യെ​യും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്തു. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ കിം​ഗ്സ്ലി വി. ​ഗോ​ചു ക്യു (43), ​ആ​മോ​സ് ഇ​കെ​ചു​കാ​ൻ (43), നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ സെ​ൻ​സാ​ലി കി​കോ​ൺ (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ ക​യ്പ​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ച​ളി​ങ്ങാ​ടു​നി​ന്ന് 34.390 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യ പെ​രി​ഞ്ഞ​നം വ​ഴി​യ​മ്പ​ലം വെ​സ്റ്റ് സ്വ​ദേ​ശി കു​ള​ങ്ങ​ര​വീ​ട്ടി​ൽ മി​ൻ​ഷാ​ദ് (33), കൂ​ട്ടാ​ളി പെ​രി​ഞ്ഞ​നം ച​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി പ​ന​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷ​ജി​ൽ (33) എ​ന്നി​വ​രെ റൂ​റ​ൽ പൊ​ലി​സും ഡാ​ൻ​സാ​ഫ് സം​ഘ​വും​ചേ​ർ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ര​തീ​ഷ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ്ര​ദീ​പ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. ഈ ​സം​ഘം ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് തി​രു​പ്പു​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര രാ​സ​ല​ഹ​രി നി​ർ​മാ​ണ-​വി​ത​ര​ണ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഈ ​സം​ഘ​മാ​ണ് മി​ൻ​ഷാ​ദി​നും ഷി​ജി​ലി​നും എം​ഡി​എം​എ ന​ൽ​കി​യി​രു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി.

വ​സ്ത്ര​വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​വ​ർ രാ​സ​ല​ഹ​രി നി​ർ​മാ​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്ന​ത്.
പി​ടി​യി​ലാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി കിം​ഗ്സ്ലി, വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും വ​സ്ത്ര​ങ്ങ​ൾ ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും ചെ​യ്യു​ന്ന ഒ​രു ക​മ്പ​നി തി​രു​പ്പു​ർ ആ​സ്ഥാ​ന​മാ​യി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ക​യ്പ​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ വ​സ്ത്ര​വ്യാ​പാ​ര​ത്തി​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി പ​ല​ത​വ​ണ​ക​ളാ​യി ഇ​വ​രി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ എം​ഡി​എം​എ വാ​ങ്ങി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​സ്ത്ര​വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ൽ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി കിം​ഗ്സ്ലി കേ​ര​ള​ത്തി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ​ൻ​തോ​തി​ൽ​രാ​സ​ല​ഹ​രി ക​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

തി​രു​പ്പു​രി​ലു​ള്ള ഇ​ടു​വാ​യ് പാ​ള​യം എ​ന്ന ഉ​ൾ​പ്ര​ദേ​ശ​ത്ത് പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​വി​ടെ​യെ​ത്തി​യ​ത്. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ൾ വ​ലി​യ സം​ഘ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഒ​ളി​ത്താ​വ​ളം. മു​ന്തി​യ ഇ​നം നാ​യ്ക്ക​ളെ കാ​വ​ൽ നി​ർ​ത്തി​യി​രു​ന്ന ഈ ​മേ​ഖ​ല​യി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം ദു​ഷ്ക​ര​മാ​യി​രു​ന്നു.

പൊ​ലി​സ് എ​ത്തി​യ​ത​റി​ഞ്ഞ് മു​റി​ക്കു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച പ്ര​തി​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രാ​സ​ല​ഹ​രി​യും അ​ത് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ക്ലോ​സ​റ്റി​ലി​ട്ട് ഫ്ല​ഷ് ചെ​യ്തു. ന​ശി​പ്പി​ച്ചു. മു​റി​യു​ടെ ജ​ന​ൽ ത​ക​ർ​ത്താ​ണ് പൊ​ലി​സ് സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ൾ പൊ​ലി​സ് സം​ഘ​ത്തെ വ​ള​ഞ്ഞു. ഇ​വ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളു​മാ​യി അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ര​തീ​ഷ് കു​മാ​ർ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​സ്. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്തം​ഗ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​യ്പ​മം​ഗ​ലം സി​ഐ വി.​വി. വി​മ​ൽ, ഡാ​ൻ​സാ​ഫ് എ​സ്ഐ​മാ​രാ​യ സി.​ആ​ർ. പ്ര​ദീ​പ്, പി.​പി. ജ​യ​കൃ​ഷ്ണ​ൻ, എം. ​സ​തീ​ശ​ൻ, ടി.​ആ​ർ. ഷൈ​ൻ, എ​എ​സ്ഐ​മാ​രാ​യ വി.​യു. സി​ൽ​ജോ. എ.​യു. റെ​ജി, ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സി.​കെ. ബി​ജു, പി.​എ​ക്സ്. സോ​ണി, കെ. ​ജെ​ഷി​ന്‍റോ, സി​പി​ഒ​മാ​രാ​യ എ.​ബി. നി​ഷാ​ന്ത്, സു​ർ​ജി​ത് സാ​ഗ​ർ, കെ.​എ​സ്. ചി​ത്തി​ര എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​കാ​രെ​യും വി​ത​ര​ണ​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും ല​ഹ​രി​വ്യാ​പാ​ര ശൃം​ഖ​ല ത​ക​ർ​ക്കു​ന്ന​തി​നു​മാ​യി റൂ​റ​ൽ പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. പ്ര​തി​ക​ളെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment