എ​ണ്ണ ക​ണ്ടെ​ത്തി​യ​തോ​ടെ ത​ല​വ​ര മാ​റി; ലോ​ക​ത്തി​ന്‍റെ ആ​ഡം​ബ​ര ത​ല​സ്ഥാ​ന​മാ​യി ദു​ബാ​യി!

ദു​ബാ​യി, ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ക ത​ല​സ്ഥാ​നം എ​ന്നു വേ​ണ​മെ​ങ്കി​ല്‍ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ന​ഗ​രം. ഏ​ഴ് എ​മി​റേ​റ്റ്‌​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌ സി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​രം. മീ​ന്‍​പി​ടു​ത്തം ഉ​പ​ജീ​വ​ന​മാ​ക്കി​യ ഒ​രു​കൂ​ട്ടം ആ​ളു​ക​ളു​ടെ പ്ര​ദേ​ശം എ​ന്ന നി​ല​യി​ല്‍ നി​ന്നും ലോ​ക ബി​സി​ന​സി​ന്‍റെ ത​ല​സ്ഥാ​നം എ​ന്ന നി​ല​യി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ച​യെ അ​വി​ശ്വ​സ​നീ​യം എ​ന്നേ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ.

എ​ഡി മൂ​ന്നാം നൂ​റ്റാ​ണ്ട് മു​ത​ലാ​ണ് ദു​ബാ​യി​യു​ടെ​ടെ ക​ഥ തു​ട​ങ്ങു​ന്ന​ത്. മു​സ്ലിം സ​മു​ദാ​യ​ങ്ങ​ള്‍ ആ​ധി​പ​ത്യ​മു​റ​പ്പി​ക്കു​ന്ന​തി​നു മു​മ്പ് സാ​സാ​നി​യ​ന്‍ എ​ന്ന പേ​ര്‍​ഷ്യ​ന്‍ രാ​ജ​വം​ശ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്നു ഇ​ന്ന​ത്തെ ദു​ബാ​യി ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം. മു​സ്ലീം മ​ത​ത്തി​ന്‍റെ ആ​വി​ര്‍​ഭാ​വ​ത്തി​നു മു​മ്പു​ള്ള അ​വ​സാ​ന രാ​ജ​വം​ശ​മാ​യി​രു​ന്നു സാ​സാ​നി​യ​ന്‍.

ഏ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ ഉ​മ​യ്യാ കാ​ലി​ഫ് വം​ശം ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഇ​സ്ലാ​മി​ക ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​പ്ര​കാ​രം ബി​സി 8000 മു​ത​ല്‍​ത​ന്നെ ഇ​വി​ടെ ജ​ന​വാ​സ​മുാ​യി​രു​ന്നെ​ന്നു തെ​ളി​ഞ്ഞു. “മോ​ജാം മാ ​ഓ​സ്‌​ട്രോം മെ​ന്‍ ആ​സ്‌​മെ അ​ല്‍ ബെ​ലാ​ദ് വാ​ല്‍ മ​വാ​ദെ” എ​ന്ന പു​രാ​ത​ന ഗ്ര​ന്ഥ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മുാ​യി​രു​ന്നു. ആ​ദ്യ​മാ​യി ഇ​വി​ടെ​യെ​ത്തി​യ യൂ​റോ​പ്യ​ന്‍​മാ​ര്‍ പോ​ര്‍​ച്ചു​ഗീ​സു​കാ​രാ​യി​രു​ന്നു. പി​ന്നാ​ലെ ഫ്ര​ഞ്ചു​കാ​ര്‍, ഡ​ച്ചു​കാ​ര്‍ അ​വ​സാ​നം 18-ാം നൂ​റ്റാാേ​ടെ ബ്രി​ട്ടീ​ഷു​കാ​രു​മെ​ത്തി.

ദു​ബാ​യി​യു​ടെ ആ​ധു​നീ​ക ച​രി​ത്രം തു​ട​ങ്ങു​ന്ന​ത് അ​ല്‍-​ഫ​ലാ​സി വം​ശ​ത്തി​ലൂ​ടെ​യാ​ണ്. മ​ക്തൂം കു​ടും​ബ​ത്തി​നു മേ​ധാ​വി​ത്വ​മു​ള്ള ബാ​ന്‍​യാ​സ് ഗോ​ത്ര​ത്തി​ല്‍ നി​ന്നു രൂ​പ​പ്പെ​ട്ട​താ​യി​രു​ന്നു ഈ ​വം​ശം. ഇ​വ​ര്‍ 19-ാം നൂ​റ്റാി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ഇ​വി​ടെ താ​വ​ള​മു​റ​പ്പി​ച്ചു.

19-ാംനൂ​റ്റാി​ല്‍ മീ​ന്‍​പി​ടു​ത്ത​വും പ​വി​ഴ​വ്യാ​പാ​ര​വു​മാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന തൊ​ഴി​ല്‍. 20-ാം നൂ​റ്റാി​ലും അ​തു തു​ട​ര്‍​ന്നു. പ​വി​ഴ​വി​ല്‍​പ്പ​ന ഇ​വ​രു​ടെ ജീ​വി​ത​രീ​തി മാ​റ്റി​മ​റി​ച്ചു. അ​തോ​ടെ മ​രു​ഭൂ​മി​യി​ന്ന് തീ​ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​വ​രെ പ​റി​ച്ചു മാ​റ്റ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​വും കൃ​ത്രി​മ മു​ത്തു​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​വും ദു​ബാ​യി​യു​ടെ പ​വി​ഴ​വ്യാ​പാ​ര​ത്തെ ത​ക​ര്‍​ത്തു ക​ള​ഞ്ഞു. 1940ക​ളി​ല്‍ ദു​ബാ​യി​യും അ​ബു​ദാ​ബി​യും ത​മ്മി​ല്‍ ന​ട​ന്ന യു​ദ്ധ​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ര​ണ്ട് എ​മി​റേ​റ്റ്‌​സു​ക​ള്‍​ക്കി​ട​യി​ലു​മാ​യി ഒ​രു അ​തി​ര്‍​ത്തി സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​ക്ക് ഇ​തി​നെ ന​യി​ച്ചു.

20-ാം നൂ​റ്റാി​ല്‍ ദു​ബാ​യ് ഒ​രു പ്ര​ധാ​ന തു​റ​മു​ഖ​മാ​യി മാ​റു​ന്ന​ത് ലോ​കം ക​ണ്ടു. സൂ​ക്ക് ദ​യി​റാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. 1950ക​ളാ​യ​പ്പോ​ഴേ​ക്കും ദു​ബാ​യി തു​റ​മു​ഖ​ത്തെ​ത്തു​ന്ന ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു. ഷെ​യ്ക്ക് റാ​ഷി​ദ് ബി​ന്‍ സ​യി​ദ് അ​ല്‍ മ​ക്തും രാ​ജാ​വാ​യി​രു​ന്നു അ​ക്കാ​ല​യ​ള​വി​ല്‍ ദു​ബാ​യി ഭ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​വീ​ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍ ദു​ബാ​യി​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി വ​ള​ര്‍​ത്തി. അ​ല്‍ ഷി​ന്‍​ഡാ​ഗാ ട​ണ​ല്‍, ദു​ബാ​യ് വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​ര്‍, ദു​ബാ​യ് ഡ്രൈ​ഡോ​ക്‌​സ് എ​ന്നി​വ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളാ​ണ്.

ദു​ബാ​യി​യെ ദു​ബാ​യി​യാ​ക്കി​യ 1966ല്‍ ​ക​ത്തെി​യ എ​ണ്ണ​നി​ക്ഷേ​പ​മാ​ണ്. 1969ല്‍ ​ആ​ദ്യ​മാ​യി എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്തു തു​ട​ങ്ങി​യ​തു മു​ത​ല്‍ ദു​ബാ​യി​യു​ടെ ശു​ക്ര​ദ​ശ ആ​രം​ഭി​ച്ചു. എ​മി​റേ​റ്റ്‌​സ് അ​തി​സ​മ്പ​ന്ന​ത​യി​ലേ​ക്ക് വ​ള​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​നി​മ​യ​ത്തി​നാ​യി പു​തി​യ ക​റ​ന്‍​സി​യു​മെ​ത്തി. അ​തോ​ടൊ​പ്പം തു​റ​മു​ഖം അ​തി​വി​ശാ​ല​മാ​ക്കു​ക​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ദു​ബാ​യി പി​ടി​ച്ചാ​ല്‍ കി​ട്ടാ​ത്ത നി​ല​യി​ലാ​യി. എ​ണ്ണ​യ്‌​ക്കൊ​പ്പം ഗ്യാ​സി​ന്‍റെ ഉ​ത്പാ​ദ​ന​വും കൂ​ടി​യാ​യ​പ്പോ​ള്‍ ദു​ബാ​യി ലോ​ക​സ​മ്പ​ന്ന​ത​യി​ല്‍ മു​ന്‍​നി​ര​യി​ലേ​ക്കു​യ​ര്‍​ന്നു.

ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന എ​മി​റേ​റ്റ്‌​സു​ക​ളെ​ല്ലാം ഒ​രു ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലാ​ക്കാ​ന്‍ 1971ല്‍ ​തീ​രു​മാ​നി​ച്ചു. പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളാ​യ ദു​ബാ​യി​ക്കും അ​ബു​ദാ​ബി​ക്കു​മൊ​പ്പം മ​റ്റ് അ​ഞ്ച് എ​മി​റേ​റ്റ്‌​സു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് (യു​എ​ഇ) പി​റ​ന്നു. വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ദു​ബാ​യി​ക്കും അ​ബു​ദാ​ബി​ക്കും കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ന്മേ​ലാ​യി​രു​ന്നു യു​എ​ഇ​യു​ടെ പി​റ​വി. 1990ല്‍ ​ഉാ​യ പേ​ര്‍​ഷ്യ​ന്‍ ഗ​ള്‍​ഫ് യു​ദ്ധം ദു​ബാ​യി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. എ​ന്നാ​ല്‍ 90ക​ളു​ടെ മ​ധ്യ​ത്തി​ല്‍ കു​വൈ​റ്റും ബ​ഹ്‌​റി​നും ത​ങ്ങ​ളു​ടെ വ്യാ​പാ​ര​കേ​ന്ദ്രം ദു​ബാ​യി​ലേ​ക്കു മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യ് വീും ​സ​മ്പ​ന്ന​ത​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്കു വീ​ണു.

ടൂ​റി​സ്റ്റു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക​ത്തെ ആ​ദ്യ​ത്തെ സെ​വ​ന്‍​സ്റ്റാ​ര്‍ ഹോ​ട്ട​ലാ​യ ബു​ര്‍​ജ് അ​ല്‍-​അ​റ​ബ് 1999ല്‍ ​ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​മാ​യ ബു​ര്‍​ജ് ഖ​ലീ​ഫ 2010ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ലെ ആ​ഘോ​ഷ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ദു​ബാ​യി​യു​ടെ സ്ഥാ​നം ഒ​ന്നാ​മ​താ​ണ്. വ​ര്‍​ഷം​തോ​റും ന​ട​ക്കു​ന്ന ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍​ത​ന്നെ ഇ​തി​നു സാ​ക്ഷ്യം. മീ​ന്‍ പി​ടു​ത്ത​ക്കാ​രു​ടെ നാ​ട് എ​ന്ന​തി​ല്‍ നി​ന്നും ലോ​ക​വ്യാ​പാ​ര​കേ​ന്ദ്രം എ​ന്ന നി​ല​യി​ലേ​ക്ക് വ​ള​ര്‍​ന്ന ദു​ബാ​യ് ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച​ത് നി​ത്യ​വി​സ്മ​യ​മാ​ണ്.

Related posts

Leave a Comment