നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് കാ​ൽ​തെ​റ്റി വീ​ണു, ര​ക്ഷ​ക​യാ​യി ആ​ർ​പിഎ​ഫ് ഉ​ദ്യോ​ഗ​സ്ഥ; ഏ​ഴ് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ, വീഡിയോ വൈറൽ

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ലെ വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങി​യ 55 കാ​രി​യെ ആ​ർപിഎ​ഫ് ഉ​ദ്യോ​ഗ​സ്ഥ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. അ​സി​സ്റ്റന്‍റ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സോ​ണ​ൽ ഇം​ഗ്ലെ ആ​ണ് സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നി​ടെ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണി​ത്.

ഒ​ക്ടോ​ബ​ർ 17ന് ​അ​കോ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ വെ​ച്ചാ​ണ് സം​ഭ​വം. നാ​ഗ്പൂ​ർ-​അ​ഹ​മ്മ​ദാ​ബാ​ദ് പ്രേ​ര​ണ എ​ക്സ്പ്ര​സ് (22138) സ്റ്റേ​ഷ​നി​ൽ നി​ന്ന് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഗീ​ത ഭാ​ര​ത് ഖ​ത്രി (Sangeeta Bharat Khatri) എ​ന്ന സ്ത്രീ ​ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത ബ​ന്ധു​വി​നെ യാ​ത്ര​യ​യ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

ജൈ​ന​ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ വ​ൻ തി​ര​ക്കി​നി​ട​യി​ൽ, ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ എ​തി​ർ​വ​ശ​ത്തു​നി​ന്നോ മ​റ്റോ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സം​ഗീ​ത​യ്ക്ക് കാ​ൽ​തെ​റ്റു​ക​യും ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ലെ വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​ടു​ത്ത് ത​ന്നെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ സോ​ണ​ൽ ഇം​ഗ്ലെ ഇ​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ ഓ​ടി​യെ​ത്തി യു​വ​തി​യെ പി​ടി​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ ആ​ശ്വാ​സ​ത്തി​ൽ സം​ഗീ​ത​യ്ക്കും കു​ടും​ബ​ത്തി​നും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചു. ഈ ​സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം സം​ഗീ​ത​യും കു​ടും​ബ​വും സോ​ണ​ൽ ഇം​ഗ്ലെ​ക്കും റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു.

സോ​ണ​ൽ ഇം​ഗ്ലെ അ​കോ​ല സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. ഒ​ക്ടോ​ബ​ർ 10ന് ​അ​ഹ​മ്മ​ദാ​ബാ​ദ്-​ചെ​ന്നൈ ന​വ്ജീ​വ​ൻ എ​ക്സ്പ്ര​സി​ൽ (12655) ക​യ​റു​ന്ന​തി​നി​ട​യി​ൽ കാ​ൽ​തെ​റ്റി​വീ​ണ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ​യും ഇ​തേ ഉ​ദ്യോ​ഗ​സ്ഥ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

 

Related posts

Leave a Comment