ജര്‍മനി തൊഴില്‍ മേഖലയില്‍ വിദഗ്ധരെ തേടുന്നു

doctorsബെര്‍ലിന്‍: ജര്‍മന്‍ തൊഴില്‍ മേഖലയില്‍ വിദഗ്ധരുടെ എണ്ണത്തില്‍ വന്‍ കുറവു വന്നതായി സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും ഉള്ള ഡോക്ടര്‍മാര്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ എന്നിവരുടെ എണ്ണം വളരെയേറെ കുറഞ്ഞു. ജര്‍മനിയിലെ ഇപ്പോഴത്തെ അഭയാര്‍ഥി പ്രശ്‌നങ്ങളും സുരക്ഷമായ ജീവിതത്തിനുവേണ്ട കാലാവസ്ഥയില്‍ വന്ന മാറ്റവുമാണു വിദേശീയരായ വിദഗ്ധരെ ജര്‍മനിയിലേക്ക് ആകര്‍ഷിക്കാത്തതെന്നും വിലയിരുത്തുന്നു.

ജര്‍മനിയിലെ ബവേറിയ, ബാഡന്‍വ്യൂട്ടന്‍ബെര്‍ഗ്, ഹെസന്‍, നോര്‍ഡ്‌റൈന്‍ വെസ്റ്റ്ഫാളന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദഗ്ധരും പരിചയ സമ്പന്നരുമായ ജോലിക്കാര്‍ക്ക് ഇപ്പോള്‍ വലിയ കുറവു വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും ഉള്ള ഡോക്ടര്‍മാര്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ എന്നിവര്‍ക്ക് ബോണിലെ സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന നേരിട്ട് അപേക്ഷിക്കാം.

വിലാസം: Zentrale Auslands und Fachvermittlung (ZAV) Internationale Arbeitsvermittlung
Villemombler Str. 76 , 53123 Bonn, Germany
0228 / 713 13 13 (InfoCenter);0228 713 270 14 00

[email protected],

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Related posts