കോട്ടയം: എക്സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റിയും അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും ചേര്‍ന്നു മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. യുവ ജോബ്ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. മുപ്പതോളം കമ്പനികളാണു മേളയില്‍ പങ്കെടുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ രജിസ്ട്രേഷനാണുള്ളത്. 21ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ കോളജ് അങ്കണത്തിലാണു പരിപാടി. 18 വരെ പേരു രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. www.yuva.job drÇ.com എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പത്രസമ്മേളനത്തില്‍ കോളജ് ഭാരവാഹികളായ പ്രഫ. രാധാകൃഷ്ണന്, അനു കുര്യന്, എക്സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി ഭാരവാഹിയായ കുല്‍ദീപ് കൗര്‍ എന്നിവര്‍ പങ്കെടുത്തു.
Related posts
ആലപ്പുഴ മെഡിക്കൽ കോളളജ് ആശുപത്രിയില്‍ രോഗിയുടെ പണം കവര്‍ന്നു; ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിൽ ഷാജഹാന്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന്...ഹോട്ടല്‍ ഉടമയായ യുവതിക്കുനേരേ ആക്രമണം; യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: ഹോട്ടല്‍ ഉടമയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ അരുണ്‍...49 പ്രമാണങ്ങളും 31 സാക്ഷികളും ഏഴ് തൊണ്ടിമുതലും; ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27) വിന് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ...