അന്തരിച്ച അനുഗ്രഹീത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഷാന്‍ ജോണ്‍സണ്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം തികഞ്ഞു. തന്നെ വേര്‍പിരിഞ്ഞു പോയ അച്ഛന്‍റെയും അനുജന്‍റെയും ഓര്‍മയ്ക്കായി ജോണ്‍സണ്‍ മാഷിന്‍റെ തന്നെ മാസ്റ്റര്‍പീസുകളിലൊന്നായ “മനസിന്‍ മടിയിലെ മാന്തളിരില്‍’ എന്ന ഗാനം ഉപയോഗിച്ച് ഷാന്‍ ഒരു വീഡിയോ ആല്‍ബം തയാറാക്കിയിരുന്നു. ഇപ്പോള്‍ ഷാനിന്‍റെ ഓര്‍മയ്ക്കായി അതേ ഗാനം പാടി സ്മരണാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് നാലു വയസുകാരിയായ ഇസബെല്ല.
പിതാവ് സന്തോഷ് വില്‍സണിന്‍റെ സഹായത്തോടെയാണ് ഇസബെല്ല പാട്ടു പാടിയത്. സന്തോഷിന്‍റെ സുഹൃത്തുക്കളായ ജോബി മക്കോളില്‍, ക്ലമന്‍റ് ജോയല്‍ എന്നിവര്‍ ഗിത്താര്‍ വായിച്ചു. ബംഗളൂരുവിലാണ് സന്തോഷും ഇസബെല്ലയും ഇപ്പോള്‍ താമസിക്കുന്നത്. ജോബി െ്രെകസ്റ്റ് കോളജിലെ വിദ്യാര്‍ഥിയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതുവരെ ഇരുപതിനായിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.
ഗാനം കാണാം: