ഞാനും കമലഹാസനും തമ്മിലുണ്ടായിരുന്നത് പാര്‍ടണര്‍ഷിപ്പ് ബന്ധം! ചില തിരിച്ചറിവുകളാണ് പിരിയാന്‍ പ്രേരിപ്പിച്ചത്; ഗൗതമി വെളിപ്പെടുത്തുന്നു

Kamal-Haasan-Gautami

നടന്‍ കമലഹാസനും താനും അകന്നു കഴിയുകയാണ് എന്ന വാര്‍ത്തയ്ക്ക് ഓരോരുത്തരും ഓരോരൊ കാരണങ്ങളാണ് സ്വയം കണ്ടെത്തി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. നവമാധ്യമങ്ങളിലും പലവിധത്തിലുള്ള വാര്‍ത്തകള്‍ വന്നു. എന്നാല്‍ എന്റെ ജീവിത്തില്‍ സംഭവിക്കുന്നതെന്താണെന്ന കാര്യത്തില്‍ എനിക്ക് നല്ല നിശ്ചയമുണ്ട്. അത് വെളിപ്പെടുത്തേണ്ടതും താന്‍ തന്നെയാണ്. കമലഹാസനുമായി ഉണ്ടായിരുന്നത് ഒരുതരം പാര്‍ട്ണര്‍ഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയില്‍ സഞ്ചരിച്ച രണ്ടുപേര്‍. ഒരു പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവിലാണ് പിരിയാന്‍ തീരുമാനിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ ഈയൊരു കടുത്ത തീരുമാനത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനിപ്പിക്കുന്ന തീരുമാനം. എല്ലാവരും ജീവിതത്തില്‍ സെറ്റില്‍ ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം ആദ്യം മുതല്‍ ഞാന്‍ ഒറ്റയ്ക്ക് തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ഞാനിഷ്ടപ്പെടുന്നുവെന്നും ഏറ്റെടുക്കുന്നുവെന്നും ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ലെന്നും ഗൗതമി വെളിപ്പെടുത്തുന്നു. ഇനി അമ്മയെന്ന റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ് തന്റെ ഒരേയൊരു ലക്ഷ്യമെന്നും ഗൗതമി പറയുന്നു.

Related posts