പുന്നപ്രയില്‍ ട്രെയിനിനു നേരേ കല്ലേറ്, യാത്രക്കാരനു പരിക്ക്

alp-trainഅമ്പലപ്പുഴ: പുന്നപ്രയില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരനു പരിക്ക്.  ആലപ്പുഴ മുന്നോടി ക്ഷേത്രത്തിനു കിഴക്കുവശം തൈപ്പറമ്പ് വീട്ടില്‍ വാസുവിന്റെ മകന്‍ ചിത്തരഞ്ജന്‍ (38)നാണു പരിക്കേറ്റത്.  ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പുന്നപ്ര റെയില്‍വേ സ്റ്റേഷനു വടക്കുവശത്തായിരുന്നു സംഭവം.  തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്കു പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു ചിത്തരഞ്ജന്‍.  ഇയാളുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു.  പുന്നപ്ര പോലീസ് കേസെടുത്തു.

Related posts