കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ണൂരില്‍ പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെ മംഗലാപുരത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസില്‍നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മലബാര്‍ എക്സ്പ്രസിലെ എസ്-വണ്‍ കോച്ചിലെ സീറ്റിനടിയില്‍ കാര്ഡ്ബോര്ഡിലാക്കി ഒളിപ്പിച്ചനിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ ആയിരത്തോളം പായ്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
ട്രെയിന്‍വഴി പുകയില ഉത്പന്നങ്ങളും മദ്യവും കടത്തുന്നത് വ്യാപകമായതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. റെയില്‍വേ എസ്ഐ ഷാജി പട്ടേരി, എഎസ്ഐ പരമേശ്വരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന് എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.