തളിപ്പറമ്പ്: മദ്രസകള്‍ സംസ്കാരത്തിന്റെ പഠനകേന്ദ്രങ്ങളാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പുനര്‍നിര്‍മിച്ച മഴൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകളില്‍ പഠിപ്പിക്കുന്നത് തീവ്രവാദമല്ല, മറിച്ച് സംസ്കാരവും സാഹിത്യവും സഹിഷ്ണുതയുമാണ് മദ്രസകളിലൂടെ സമൂഹത്തെ പഠിപ്പിക്കുന്നത്. മറിച്ചുള്ള ചിന്തകള്‍ തെറ്റാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുള്‍സലാം മുസലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുനവ്വിര്‍ പതിപ്പിന്റെ പ്രകാശനം സിഡിഎംഇഎ ജന.സെക്രട്ടറി കെ.വി.മുഹമ്മദ് കുഞ്ഞിക്ക് നല്‍കി ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, വി.പി.വമ്പന്‍, എം.അഹമ്മദ്, കെ.സി.അബ്ദുള്‍ ഷുക്കൂര്‍ ഫൈസി, കെ.എം.അഷ്‌റഫ് ദാരിമി, മുഹമ്മദ് ഇബ്‌നു ആദം, കെ.മുഹമ്മദലി ഹാജി, ഹാഫിള് അബ്ദുള്‍ ബാഷിത്ത്, കെ.ഷൗക്കത്തലി, എം.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന കുടുംബ സംഗമം തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
എം.മുസ്തഫ അധ്യക്ഷത വഹിച്ചു. പോസറ്റീവ് പാരന്റിംഗ് എന്ന വിഷയത്തില്‍ എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ അല്‍ അസ്അദി ക്ലാസ് നയിച്ചു. കെ.കെ.എസ്.തങ്ങള്‍, സി.ഹസന്‍ദാരിമി പെരുമളാബാദ്, എം.ഹുസൈന്‍, പി.എം.മുസ്തഫ, കെ.മുഹമ്മദ് ബഷീര്‍, വി.പി.സി.അബ്ദു, കെ.പി.ഇബ്രാഹിം, സി.കെ.കെ.മഴൂര്‍, വി.മുഹമ്മദലി, കെ.കെ.ഹൈദര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കകെ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മന്ന ജുമാ മസ്ജിദ് ഖത്തീബ് ഹാഷിര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. രാജേഷ് വാര്യര്‍ പൂമംഗലം, വെള്ളരിക്കുണ്ട് സിഐ ടി.പി.സുമേഷ്, കെ.നൂറുദ്ദീന്‍ ഹാജി, പി.പി.മുത്തലിബ്, പി.പി.നിസാര്‍, കെ.മുഹമ്മദ് റിയാസ്, പി.എം.ഹൈദരലി എന്നിവര്‍ പ്രസംഗിച്ചു.