ബുഡാപെസ്റ്റ്: യൂറോപ്പിലേക്ക് അനിയന്ത്രിതമായി തുടരുന്ന അഭയാര്‍ഥി പ്രവാഹത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ വികലമായ നയങ്ങള്ക്കാണെന്നു ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്.
യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് യൂറോപ്പ് സ്ഥാപിക്കാനാണു പല നേതാക്കളുടെയും ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അപായമണി മുഴങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും നടപടി വേണം- അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം രാജ്യത്ത് കുടിയേറ്റത്തിനും അഭയാര്‍ഥിത്വത്തിനും കര്‍ക്കശ നിയന്ത്രണമാണ് ഓര്ബന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റത്തെ ഭീകരവാദത്തോടാണ് ഓര്ബന് ഉപമിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍