നാദാപുരം: കല്ലാച്ചിക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ ബോംബേറില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കുമ്മങ്കോട് വെള്ളാരി റിലോബ് (24)നീലി ഓലത്ത് സുനീഷ്(26)തെക്കയില്‍ സബീഷ്(28)എന്നിവര്‍ക്കാണ് പരുക്ക്. റിലോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുനീഷ് കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കല്ലാച്ചി-കുമ്മങ്കോട് റോഡില്‍ പിലാവുള്ളതില്‍ കുമാരന്റെ കടയിലിരിക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞെന്നാണ് മൊഴി.റിലോബിന് കാലിന് ഗുരുതരമായ പരുക്കുണ്ട്. ശക്തമായ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നരിക്കാട്ടേരിക്കടുത്തും ബോംബേറുണ്ടായിരുന്നു. നാലു പേര്‍ക്കാണ് പരുക്ക് പറ്റിയത്. ഈ കേസില്‍ ഒരാളെ കസ്റ്റഡിയെലെടുത്തതായി അറിയുന്നു.സുനീഷിന്റെ പരാതി പ്രകാരം രണ്ടു പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
കല്ലാച്ചിക്കടുത്ത് ബോംബേറ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
