മത സൗഹാര്‍ദത്തിന് തിരി തെളിയിച്ച് ബത്തേരി മലങ്കര കത്തോലിക്ക സഭ

KKD-PALLIബത്തേരി: മതസൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും  തിരിതെളിയിച്ചുകൊണ്ട് പുത്തന്‍ കുന്നില്‍  ബത്തേരി മലങ്കര കത്തോലിക്ക സഭ സൗജന്യമായി നല്‍കിയ സ്ഥലത്ത്  പണിതീര്‍ത്ത മസ്ജിദുല്‍ ഹുദയുടെ ഉദ്ഘാടന കര്‍മ്മം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹാസ്‌നേഹത്തിന്റെ മാതൃകയാണ് പുത്തന്‍കുന്നില്‍ അമ്പലവും മസ്ജിദും നമുക്ക് കാട്ടിതരുന്നതെന്നും പരസ്പരം സ്‌നേഹിക്കാനുള്ള സങ്കേതങ്ങളാണ് അമ്പലവും പള്ളിയും പള്ളിക്കൂടങ്ങളെന്നും  ബത്തേരി മലങ്കര കത്തോലിക സഭ രൂപതധ്യക്ഷന്‍  ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു.

ഈ കാലഘട്ടത്തില്‍ ഏറ്റവും വലിയ മത സൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാണ് മസ്ജിദുല്‍ ഹുദയും അതിനു സ്ഥലം തന്ന മലങ്കര കത്തോലിക സഭ ബത്തേരി രൂപതയുടെ നടപടികളെന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പാണക്കാട ്‌ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുത്തന്‍കുന്നില്‍ മസ്ജിദിനോടും അമ്പലത്തിനോടും ചേര്‍ന്ന് ഒരു കുരിശടികൂടി സ്ഥാപിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

മലങ്കര കത്തോലിക സഭ സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്തണ് മസ്ജിദുല്‍ ഹുദ പണിതീര്‍ത്തിട്ടുള്ളത്. സമീപത്തെ ക്ഷേത്രത്തിനായി 73 സെന്റ് സ്ഥലം സൗജന്യമായി സഭ നേരത്തെ നല്‍കിയിട്ടുണ്ടായിരുന്നു. സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസല്യാര്‍ അധ്യക്ഷതവഹിച്ചു, ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.ആധാരം കൈമാറല്‍ മലങ്കര കത്തോലിക സഭ ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു

വയനാട് മുസ്ലിം ഓര്‍ഫനേജ് സെക്രട്ടറി കെ.എം മുഹമ്മദ് ജമാല്‍, സ്വാഗതസംഘം കണ്‍വീനര്‍ ടി.മുഹമ്മദ്, മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാല പിള്ള, നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍, ബത്തേരി നഗര സഭ കൗണ്‍സിലര്‍ പി.പി. അയൂബ് , നെന്‍മേനി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷന്‍ പി.കെ. രാമചന്ദ്രന്‍, സമസ്ത കേന്ദ്രസമതി അംഗം മൂസക്കോയ മുസ്‌ല്യാര്‍ , പി.പി അബ്ദുല്‍ ഖാദര്‍, ജെ. സുനില്‍ മടക്കര, എന്നിവര്‍ പ്രസംഗിച്ചു.

Related posts