ഇനി മത്സരിക്കാനില്ല! അഞ്ചാം തവണയും തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ എംഎല്‍എ ആകാനുള്ള മോഹം ഉപേക്ഷിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

Cherianകോട്ടയം: ഇനിയൊരു തെരഞ്ഞെ ടുപ്പില്‍ മത്സരിക്കാനില്ലെന്നു ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
അഞ്ചാമത് തവണ തോല്ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കി ലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുക യാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് “മോഹമുക്തനായ കോണ്‍ഗ്രസു കാരന്‍’’ എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത്

ഇപ്പോള്‍ അന്വര്‍ഥമായി. ജീവിതത്തിന്റെ മുഖ്യ ഭാഗവും എംഎല്‍എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞതുകൊണ്ടാകാം എംഎല്‍എ ആകാ നുള്ള യോഗം ഇല്ലാതെ പോയത്. കര്‍മശേഷി നശിക്കാത്തിടത്തോ ളം കാലം കേരളത്തിന്റെ പൊതുജീ വിതത്തില്‍ തലയുയര്‍ത്തി നില് ക്കും. ശരിയെന്നു തോന്നുന്ന കാര്യ ങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചുകൊ ണ്ടിരിക്കും- ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

Related posts