സന്ധിവാത ചികിത്സയ്ക്കായി പി. ജയരാജന്‍ ആയുര്‍വേദ ആശുപത്രിയില്‍

knr-jayarajanകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ധിവാത ചികിത്സയ്ക്കായി താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടുകള്‍ക്കും തോളിനും നടുവിനും വേദന അനുഭവപ്പെടുന്ന ജയരാജനെ ജയില്‍ ഡ്യൂട്ടിയുള്ള ആയുര്‍വേദ ഡോക്ടര്‍ അമര്‍നാഥിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയരാജന്റെ മുട്ടുകള്‍ക്കു നീര്‍ക്കെട്ടുള്ളതായി ഡോക്ടര്‍ പറഞ്ഞു. ഇന്നു രാവിലെ ആയുര്‍വേദ ആശുപത്രിയിലെത്തിച്ച ജയരാജനെ മര്‍മചികിത്സാ വിദഗ്ധന്‍ ഡോ. ശ്രീനിവാസന്‍, പഞ്ചകര്‍മ വിദഗ്ധന്‍ ഡോ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പരിശോധിച്ചു. വേദനയുള്ള ഭാഗത്ത് കിഴി വയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുറിയിലാണ് നിലവില്‍ ജയരാജനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. എത്ര ദിവസം ഇവിടെ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല.

Related posts