തെലുങ്ക് ചിത്രത്തിൽ നിന്ന് അനു ഇമ്മാനുവൽ ഔട്ടായി. രാം ചരൺ ചിത്രത്തിൽ നിന്നാണ് അനുവിനെ മാറ്റിയതെന്നാണ് പപ്പരാസികൾ പറയുന്നത്. തെലുങ്കിൽ കൈ നിറയെ അവസരങ്ങളുമായി പോകുന്നതിനിടയിലാണ് അനുവിന് അവസരം നഷ്ടമായ വിവരം പുറത്തു വരുന്നത്.
ബോയാപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുലാണ് നായികയെന്നുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അനുവിനെ മാറ്റി ഒരു ബോളിവുഡ് താരത്തെ ചിത്രത്തിൽ നായികയാക്കിയെന്നാണ്. കൈറ അദ്വാനിയെയാണ് ചിത്രത്തിൽ നായികയായി പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.