ഹാംബര്‍ഗ്: സഹതാരം വംശീയ അധിക്ഷേപം നേരിട്ടപ്പോള്‍ ഫുട്ബോള്‍ ടീമംഗങ്ങള്‍ അതിനെ പ്രതിരോധിച്ചത് സ്വന്തം മുഖങ്ങളില്‍ കറുത്ത ചായം തേച്ച്. ഡയന്സ്റ്റര് എസ്വി എന്ന ഹാംബര്‍ഗ് ക്ലബ് അംഗങ്ങളാണ് പുതിയ പ്രതിരോധ രീതി പരീക്ഷിച്ച് ഫെയ്സ്ബുക്കില്‍ ഹിറ്റാക്കിയത്.
ശനിയാഴ്ചയാണ് ക്ലബ് അംഗം ഇമാദ് വംശീയമായി അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തത്. അമര്‍ എന്ന ടീമംഗവും അധിക്ഷേപിക്കപ്പെട്ടിരുന്നു. ഇരുവരും സുഡാന് വംശജരാണ്.
അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ സങ്കടകരവും അപലപനീയവുമാണെന്ന് സഹതാരങ്ങള്‍ എഫ്ബി പോസ്റ്റില്‍ പറയുന്നു. അവരും നമ്മളില്‍പ്പെട്ടവരാണ്. അതു കാണിക്കാനാണ് മുഖത്തു ചായം തേച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍