13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്.

അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി.

തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്.

എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി.

അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ് കാസര്‍കോട് പൊലീസ് കേസ് അന്വേഷിക്കുന്നത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.

കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടിയിപ്പോള്‍.

കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്ന് പൊലീസ് പരിശോധിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Related posts

Leave a Comment