മീരാ ജാസ്മിന്‍ തിരിച്ചു വരവിന് ഒരുങ്ങുന്നു; മഞ്ജുവിനെ വെല്ലുമോ

meraഒരുസമയത്ത് തിളങ്ങിനിന്ന താരമാണ് മീരജാസ്മിന്‍. എന്നാല്‍ ഇപ്പോള്‍ ഈ നടിയുടെ സിനിമ മേഖലയിലെ സ്ഥിതി അത്ര പന്തിയുള്ളതല്ല. ഹിറ്റ് സിനിമകള്‍ ഒന്നും തന്നെ ഉണ്ടാകാത്തതാണ് താരത്തിന്റെ താരമൂല്യം കുറച്ചത്. പക്ഷേ ശക്തമായ കഥാപാത്രത്തിലൂടെ മീരാ ജാസ്മിന്‍ തിരിച്ചു വരവിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്തു കല്പനകള്‍ എന്ന ചിത്രത്തില്‍ പോലീസ് വേഷമാണ് മീരയെ തേടിയെത്തിയിരിക്കുന്നത്. മുരളീ ഗോപിയും അനൂപ് മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയില്‍ മഞ്ജുവാര്യര്‍ പോലീസ് വേഷം ചെയ്തിരുന്നു. ഇതിനെ വെല്ലുന്ന പ്രകടനമാണോ   പത്തു കല്പനയിലേതെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.  ഏപ്രില്‍ 25ന് ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഡോണ്‍ മാക്‌സിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് ചിത്ര ത്തില്‍ അഭിനയിക്കാന്‍ തയാറായതെന്ന് മീരാ ജാസ്മിന്‍ പറയുന്നു.

Related posts