യാത്രികര്‍ക്ക് ഭീഷണിയായി പായ്‌തേനീച്ചകള്‍

knr-honeyപേരാവൂര്‍: നെടുംപൊയില്‍ ടൗണിനു സമീപത്തെ മരത്തില്‍ കൂടുകൂട്ടിയ പായ്‌തേനീച്ചകള്‍ ഭീതി പരത്തുന്നു. മരത്തിന്റെ എല്ലാ ശിഖരങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുവെ ശാന്തരായ പായ് തേനീച്ചകള്‍ ചിലപ്പോള്‍ അക്രമാസക്തരാകുന്നത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. വഴിയാത്രക്കാര്‍ക്ക് തേനീച്ചയുടെ കുത്തേല്‍ക്കുന്നതും പതിവാണ്.പരുന്തും കാക്കയും മറ്റും കൂടിളക്കുമ്പോഴാണ് ഇവ അക്രമാസക്തരാകുന്നത്. കൂടുതല്‍ അളവില്‍ കുത്തേല്‍ക്കുന്നത് മരണത്തിനു വരെ വഴിവയ്ക്കുമത്രെ. തേനീച്ചകളെ തുരത്തുക പ്രായോഗികമല്ലെന്നു പറയുന്നു. പായ് തേനീച്ചകളെ ആദ്യമായാണ് ഈ ഭാഗത്ത് കാണുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

Related posts