തൃശൂര്‍: നഗരത്തിലെയും കോര്‍പറേഷന്‍ പരിധിയിലേയും ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ചിലയിടങ്ങളില്‍ ഭക്ഷണം പാകം ചെയ്തിരുന്നതു വൃത്തിഹീനമായ ചുറ്റുപാടിലായിരുന്നു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കഴിഞ്ഞ നാലുദിവസമായി തുടരുന്ന റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിശോധന. കോര്‍പറേഷന്‍ ഹെല്‍ത്ത് സൂ പ്പര്‍വൈസറുടെ നേതൃത്വത്തില്‍ രണ്ടു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അതിരാവിലെ പരിശോധന നടത്തിയത്.
പഴ കിയ മീന്‍, കറികള്‍, വേവിച്ചതും അല്ലാത്തതുമായ മാംസം, പഴകിയ ചോറ്, കുഴച്ചുവച്ച പൊറോട്ട മാവ്, പുഴുങ്ങിയ മുട്ട, ഉരുളക്കിഴങ്ങ്, മീന്‍ വറുത്തത്, ചിക്കന്‍ ഫ്രൈ, തൈര്, അച്ചാറുകള്‍. ചപ്പാത്തി മാവ് തുടങ്ങി പല പഴയ ഭക്ഷണങ്ങളും റെയ്ഡില്‍ പിടികൂടി.പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മോശം ചുറ്റുപാടില്‍ ഭക്ഷണം പാകം ചെയ്തിരുന്നതായും കണെ്ടത്തി. ഇവര്‍ക്കും നോട്ടീസ് നല്‍കി.
ഹോട്ടല്‍ അശോക ഇന്‍, ഹോട്ടല്‍ കാസിനോ, ദാസ് കോണ്ടിനെന്റല്‍, സി.പി. ടവര്‍, സഫ്രോണ്‍, ഡബ്ലെക്‌സ്, നൂര്‍ജഹാന്‍ ഹോട്ട് പാന്‍ ഹോട്ടല്‍, ട്രിച്ചൂര്‍ ഗേറ്റ്, ആരാധന തുടങ്ങിയ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്നു കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. തട്ടുകടകളിലും പരിശോധന നടത്തും. പൂരം ദിവസങ്ങളില്‍ പൂരപ്പറമ്പിലും പരിശോധനയുണ്ടാ കും. അനധികൃത ഭക്ഷണ സ്ഥാ പനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.