ജോലി സംബന്ധമായ ചില കാര്യങ്ങൾ അതീവ രഹസ്യമാക്കിയാകും കന്പനി മുതലാളിമാർ വയ്ക്കുന്നത്. എന്നാൽ അവ അറിയാനുള്ള വ്യഗ്രത പലപ്പോഴും പല തൊഴിലാളികളും കാണിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷില്ലോംഗിലാണ് സംഭവം. സഹപ്രവർത്തകന് മയക്കുമരുന്ന് നൽകി വരുതിയിലാക്കി ജോലി സംബന്ധമായ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച് ലി എന്ന യുവാവ്. ‘ട്രൂത്ത് സെറം’ എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് ആണ് അദ്ദേഹം സഹപ്രവർത്തകനു നൽകിയത്. ഇതിൽ നിന്നും ഏതാനു തുള്ളി കുടിച്ചാൽ മാത്രം മതി അപ്പോഴേക്കും ആളുകൾ സത്യം പറയാൻ തുടങ്ങും എന്നാണ് മയക്കു മരുന്ന് കൊടുത്തയാൾ ലിയോട് പറഞ്ഞത്.
തന്റെ തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ചോ നടക്കാനിരിക്കുന്ന പ്ലാനുകളെ കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നും ലിക്ക് അറിയാമായിരുന്നില്ല. അങ്ങനെ അത് സഹപ്രവർത്തകനായ വാങ്ങിൽ നിന്നും ചോർത്താൻ തീരുമാനിച്ചു. അങ്ങനെ ലി തന്റെ സഹപ്രവർത്തകനായ വാംഗിനേയും കൂട്ടി 2022 ഓഗസ്റ്റ് 29 -ന് സുഹുയി ജില്ലയിൽ ഒരു ഡിന്നറിനു കൊണ്ടുപോയി. അവിടെയെത്തി വാംഗിനു കുടിക്കാനുള്ള ട്രിങ്കിൽ ലി ഈ സെറം കലർത്തി.
എന്നാൽ ഇത് കുടിച്ചു കഴിഞ്ഞ് വാംഗിന് അസ്വസ്തത അനുഭവപ്പെടുകയും ശർക്കുകയും ചെയ്തു. അടുത്തതായി ഒക്ടോബർ 13 -ന്, യാംഗ്പു ജില്ലയിൽ മറ്റൊരു ഡിന്നറിൽ വച്ച് വീണ്ടും ലി വാംഗിന് ട്രൂത്ത് സെറം കലർത്തിയ പാനീയം നൽകി.
അന്നും അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായതായി പറയുന്നു. ഏറ്റവും ഒടുവിലായി നവംബർ ആറിനാണ് നൽകിയത്. എന്നാൽ ഇക്കുറി അസ്വസ്തത ഉണ്ടായപ്പോൾ വാംഗ് ആശുപത്രിയിൽ പോയി. അവിടെ നടത്തിയ പരിശോധനയിൽ ക്ലോണാസെപാമിന്റെയും സൈലാസിന്റെയും സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
അന്വേഷണത്തിൽ ലിയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തി. കോടതി ഇപ്പോൾ ലിയെ ശിക്ഷിച്ചിരിക്കുകയാണ്. 3 വർഷവും 3 മാസവും തടവും 1.20 ലക്ഷം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.