ര​ണ്ട് രൂ​പ​യെ ചൊ​ല്ലി ത​ർ​ക്കം, കൈ​യാ​ങ്ക​ളി; ക​ണ്ട​ക്ട​ർ​ക്കും യാ​ത്ര​ക്കാ​ര​നു​മെ​തി​രേ കേ​സ്; കണ്ണൂരിലെ സംഭവം ഇങ്ങനെ…


ക​ണ്ണൂ​ർ: ര​ണ്ട് രൂ​പ ബാ​ക്കി ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി യാ​ത്ര​ക്കാ​ര​നും ക​ണ്ട​ക്ട​റും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. പൊ​ടി​ക്കു​ണ്ടി​ൽനി​ന്ന് ബ​സി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​യ ര​തീ​ശ​നും ക​ണ്ട​ക്ട​ർ റ​ജി​നാ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ക​ണ്ണാ‌​ടി​പ​റ​മ്പി​ൽനി​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഗീ​ത് ബ​സി​ലാ​ണ് സം​ഭ​വം.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യിരുന്നു സം​ഭ​വം.

ബ​സി​ൽ ക​യ​റി​യ ര​തീ​ശ​ന്‍റെ അ​ടു​ത്ത് ടി​ക്ക​റ്റ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ര​ണ്ട് രൂ​പ ചി​ല്ല​റ ന​ൽ​ക​ണം എ​ന്ന് ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല്ല​റ​യി​ല്ലെ​ന്ന് ര​തീ​ശ​ൻ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഒ​ടു​വി​ൽ കൈ​യാ​ങ്ക​ളി​യു​മാ​യി. ഒ​ടു​വി​ൽ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ‌ടൗ​ൺ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യും ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment