റോ​ഡു​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യു​മു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍…

റോ​ഡി​ലി​റ​ങ്ങി​യു​ള്ള മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ നി​രോ​ധി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. റോ​ഡ് ഉ​പ​രോ​ധി​ച്ചും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യും മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് പ്ര​സാ​ദ്, ഡി​ജി​പി ആ​ര്‍.​കെ.​വി​ശ്വ​ക​ര്‍​മ എ​ന്നി​വ​ര്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ സേ​നാം​ഗ​ങ്ങ​ളെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ആ​രാ​ധ​ന​യും മ​റ്റും അ​ത​ത് ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ ഒ​രു ആ​ഘോ​ഷ​വും ന​ട​ത്താ​ന്‍ പാ​ടി​ല്ല. പ​ര​മ്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കൂ​വെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ​മാ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ട​യു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

Related posts

Leave a Comment