കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് എ​ത്ര മു​സ്ലിം എം​പി​മാ​രു​ണ്ടെ​ന്ന് എ.​കെ ബാ​ല​ന്‍ ! കോ​ണ്‍​ഗ്ര​സ് മു​സ്ലിം വി​ഭാ​ഗ​ത്തെ ത​ഴ​യു​ന്നു​വെ​ന്നും ആ​രോ​പ​ണം

മു​സ്ലിം വി​ഭാ​ഗ​ത്തെ ദേ​ശീ​യ​ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​വ​ഗ​ണി​ക്കു​വാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി സി​പി​എം നേ​താ​വ് എ ​കെ ബാ​ല​ന്‍.

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് എ​ത്ര മു​സ്ലിം എം​പി​മാ​രു​ണ്ടെ​ന്നും ബാ​ല​ന്‍ ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സി​ന്റെ ഇ​ട​പെ​ട​ലി​ലാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗി​ന് പ​റ​യേ​ണ്ടി വ​ന്ന​തെ​ന്നും, അ​ത് അ​വ​രു​ടെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് മു​ന്ന​ണി മാ​റ്റ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും എ.െ​ക.​ബാ​ല​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ മാ​റ്റി നി​ര്‍​ത്തി​യു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു മു​സ്ലിം​ലീ​ഗ് നേ​തൃ​യോ​ഗ തീ​രു​മാ​നം.

യു​ഡി​എ​ഫി​ലെ മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളെ ക്ഷ​ണി​ക്കാ​തെ ലീ​ഗി​നെ മാ​ത്ര​മാ​ണ് സെ​മി​നാ​റി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജൂ​ലൈ 15നാ​ണു സി​പി​എം സെ​മി​നാ​ര്‍ ആ​രം​ഭി​ക്കു​ക. കോ​ഴി​ക്കോ​ട്ടാ​ണ് ആ​ദ്യ സെ​മി​നാ​ര്‍.

സി​പി​എ​മ്മി​നോ​ട് സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ ലീ​ഗി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി ലീ​ഗി​നെ മാ​ത്രം ക്ഷ​ണി​ച്ച് ദു​രു​ദ്ദേ​ശ്യ​പ​ര​മെ​ന്ന് ഒ​രു​വി​ഭാ​ഗ​മെ​ന്നാ​ണ് ആ​രോ​പി​ച്ച​ത്.

Related posts

Leave a Comment