14 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്റെ വൃ​ക്ക 58കാ​രി​യാ​യ സ്ത്രീ​യ്ക്ക് മാ​റ്റി​വ​ച്ചു ! ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത് കിം​സി​ല്‍…

14 മാ​സം പ്രാ​യ​മു​ള്ള മ​സ്തി​ഷ്‌​ക്മ​ര​ണം സം​ഭ​വി​ച്ച കു​ഞ്ഞി​ന്റെ വൃ​ക്ക 58 വ​യ​സു​ള്ള സ്ത്രീ​യ്ക്ക് മാ​റ്റി​വ​ച്ചു. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​യ്ക്കാ​ണ് വൃ​ക്ക ല​ഭി​ച്ച​ത്.

ഈ ​അ​പൂ​ര്‍​വ്വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് ഹൈ​ദ​രാ​ബാ​ദി​ലെ കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ(​കിം​സ്) സ​ര്‍​ജ​ന്‍​മാ​രാ​ണ്.

സ്ത്രീ​യു​ടെ​യും ശി​ശു​വി​ന്റെ​യും അ​വ​യ​വ​ങ്ങ​ളു​ടെ വ​ലി​പ്പ​ത്തി​ല്‍ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍ അ​പൂ​ര്‍​വ്വ​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ന​ട​ത്തി​യ സം​ഘ​ത്തെ ന​യി​ച്ച ഡോ. ​ഉ​മാ​മ​ഹേ​ശ്വ​ര റാ​വു വി​ശ​ദീ​ക​രി​ച്ചു

മൂ​ന്ന് വ​യ​സ് വ​രെ​യാ​ണ് മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ വൃ​ക്ക വ​ള​രു​ക. ഈ ​കേ​സി​ല്‍ മാ​റ്റി വ​ച്ച വൃ​ക്ക സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ വ​ള​രു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശ​സ്ത്ര​ക്രി​യ ഉ​മാ​മ​ഹേ​ശ്വ​ര റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​പ​രാ​ഗ്, ഡോ. ​ചേ​ത​ന്‍, ഡോ. ​വി എ​സ്. റെ​ഡ്ഡി, ഡോ. ​ദി​വാ​ക​ര്‍ നാ​യി​ഡു ഗ​ജ്ജ​ല, ഡോ. ​ഗോ​പീ​ച​ന്ദ്, ഡോ. ​ന​രേ​ഷ് കു​മാ​ര്‍, ഡോ. ​ശ്രീ ഹ​ര്‍​ഷ, ഡോ. ​മു​ര​ളി മോ​ഹ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

Related posts

Leave a Comment