സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് ദിയയും ഫവാസും. ടിക്ടോക്കിലൂടെ തുടങ്ങി ഇന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും തിളങ്ങുകയാണ് ഇരുവരും. ദിയയും ഫവാസും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഇരുവരും യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ക്യൂ ആന്‍ഡ് എ വീഡിയോയാണിത്. ജാതിയും മതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. അവള് ഹിന്ദു, അവന് മുസ്ലീം എങ്ങനെ പ്രഗ്നന്റായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഈ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ലെന്നും ആളുകള്‍ തന്നെ കൊടുത്തുവെന്നും ദിയ പറയുന്നു. ഇപ്പോള്‍ തനിക്ക് നാല് മാസം കഴിഞ്ഞു. തുടക്കം മുതലേ അസ്വസ്ഥകളാണെന്നും ഛര്ദിയൊക്കെയാണെന്നും തനിക്ക് ഇഡ്ഡലി കഴിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും ഇപ്പോള്‍ തങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും ദിയ പറയുന്നു. ഫവാസിന് ഇലക്ട്രിക് വര്‍ക്കായിരുന്നു നേരത്തെ. ഇപ്പോള്‍ സോഷ്യല്‍മീഡിയയാണ് ജോലി. ഒത്തിരി കഷ്ടപ്പെട്ടാണ്…
Read MoreTag: muslim
കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു ! ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ചെന്ന് വിമര്‍ശനം
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സ്തനാര്‍ബുദ ഗവേഷകയുമായ റയ്യാന ബര്‍നാവിയെ പ്രശംസിച്ചു കൊണ്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. റയ്യാന ബര്‍നാവിയുടെ ചിത്രത്തോടൊപ്പമാണ് ആശംസാകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കുചിത മതചിന്തകളിലൂന്നി സ്ത്രീകളുടെ സ്വതന്ത്ര ചിന്തകളേയും അവകാശങ്ങളേയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് ഈ ബഹിരാകാശ ദൗത്യം എന്നാണ് ശൈലജ ടീച്ചരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന വരികള്‍. ഈ വാക്കുകളാണ് സൈബറിടത്തിലെ ചര്‍ച്ചാവിഷയം. കെകെ ശൈലജയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ടീച്ചറെ നിങ്ങള്‍ സങ്കിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നംവച്ചുള്ള പോസ്റ്റാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖത്തടിക്കുന്ന മറുപടി എന്നും, ആദ്യം സ്വന്തം…
Read Moreബഹുഭാര്യാത്വം നിരോധിക്കാനുള്ള തയ്യാറെടുപ്പില്‍ അസം സര്‍ക്കാര്‍ ! വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശൈശവവിവാഹത്തിനെതിരെയുളള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പുരുഷന്മാര് ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുട ഭാര്യമാര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യാത്വ നിരോധനത്തോടൊപ്പം ശൈശവിവാഹത്തിനെതിരായ പ്രവര്‍ത്തനം ഇനിയും ശക്തമാക്കുമെന്നും ഹിമന്ത പറഞ്ഞു.
Read Moreസര്‍ട്ടിഫിക്കറ്റില്‍ മുസ്ലിമാണ്, നോമ്പ് എടുക്കാറുണ്ട്…നിസ്കരിക്കാനും അറിയാം ! അന്ന് അനു സിത്താര പറഞ്ഞതിങ്ങനെ…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു, ദി ട്വല്ത്ത്മാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പാതി മുസ്ലീം ആണെന്നാണ് അനു…
Read Moreഞാന്‍ ബ്രാഹ് മിണും അദ്ദേഹം മുസ്ലിമുമാണ് ! സ്നേഹിച്ചു കൊല്ലുന്നയാളാണ് ഭര്‍ത്താവെന്ന് നടി ഇന്ദ്രജ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്തെ യുവാക്കളുടെ ഹരമാകാന്‍ ഇന്ദ്രജയ്ക്കു കഴിഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്. 1994 ല്‍ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കില്‍ പുറത്തിറങ്ങിയ ജന്തര്‍ മന്ദിറില്‍ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനില്‍ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ല്‍…
Read Moreരണ്ടാം സാനിയ ! വ്യോമസേനയുടെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ ‘സാനിയ മിര്‍സ’
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്‍സ ജയിച്ചത്. പൂനയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിസംബര്‍ 27ന് സാനിയ പ്രവേശനം നേടും. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ല്‍ പരീക്ഷ നടന്നത്. അതില്‍ 19 എണ്ണം സ്ത്രീകള്‍ക്കാണ്. ഇതില്‍ രണ്ടു സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുകള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്. ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു. ഹിന്ദിമീഡിയം സ്കൂളില്‍ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും…
Read Moreസിനിമ മുസ്ലിങ്ങളെ അപമാനിക്കുന്നു ! ‘പത്താന്’ വിലക്കണമെന്ന് ആവശ്യവുമായി മധ്യപ്രദേശ് ഉലമ ബോര്‍ഡ്
ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രം പത്താനെതിരേ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. മുമ്പ് ചില ബിജെപി നേതാക്കളും ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ചിത്രം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താന് എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിത്രത്തില്‍ ‘മോശപ്പെട്ട നിറം’ എന്ന് പറഞ്ഞ് കാവിയെ കാണിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും…
Read Moreമുസ്ലിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു ! വിവാദ പ്രസ്താവനയുമായി മുന്‍ ജഡ്ജി…
മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്മാര്…
Read More15 വയസ്സായ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാവാം ! മാതാപിതാക്കളുടെ എതിര്‍പ്പ് ഗൗനിക്കേണ്ടെന്ന് ഹൈക്കോടതി…
മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതായാകാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു. വിവാഹത്തോടു വീട്ടുകാരുടെ എതിര്‍പ്പു ഇല്ലാതായതായും പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട്…
Read Moreമുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തെ പോക്സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…
മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്ക്കും. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പോക്സോ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വ്യക്തത വരുത്തിയത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ണായക ഉത്തരവ്. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്ക്കും. ഈ സംഭവത്തില്‍ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി…
Read More