അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും വിവാഹിതനാകുന്നു ! നവവധു വനിത ഡോക്ടര്‍; വിവാഹത്തീയതി കേട്ട് ഞെട്ടി അമലപോള്‍…

ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അമല പോള്‍ സംവിധായകന്‍ എ. എല്‍ വിജയുമായി പ്രണയത്തിലാവുന്നത്. പിന്നീട് 2014ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. 2017 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം അമല വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. എന്നാലിപ്പോഴിതാ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് എഎല്‍ വിജയ്.

ചെന്നൈ സ്വദേശി ഡോക്ടറാണ് വിജയയുടെ നവവധുവായി എത്തുന്നത്. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മദ്രാസ് പട്ടണം, ദൈവത്തിരുമകന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകന്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്.

Related posts