ഭാര്യയും മക്കളും ബാധ്യതയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്ഥലം വിട്ടു ! സിംഗിള്‍ പേരന്റ് ചലഞ്ച് എന്നു പറഞ്ഞാല്‍ ഇതാണ്…

ജീവിതാന്ത്യം വരെ കൂടെയുണ്ടാവുമെന്നു കരുതിയ ഭര്‍ത്താവ് ഒരു സുപ്രഭാതത്തില്‍ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോകുമ്പോള്‍ ഏതൊരു സ്ത്രീയും തളരും. പിന്നീട് അവരെ സംബന്ധിച്ച് അതിജീവനത്തിന്റെ നാളുകളായിരിക്കും.

ഒറ്റയ്ക്കായപ്പോഴും മക്കളെ അന്തസോടെ വളര്‍ത്തി അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്ന ഒരമ്മയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

കൂട്ടുകാര്‍ക്ക് ഒപ്പമുള്ള കറക്കവും ധൂര്‍ത്തുമാണ് ജീവിത സുഖമെന്ന് കരുതിയ വ്യക്തി വിട്ടു പോയപ്പോഴും മക്കളുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച അമ്മയുടെ പേര് മഞ്ജു നായര്‍.

വൈറല്‍ ആകുന്ന സിംഗിള്‍ പാരെന്റ്‌സ് ചലഞ്ജ് ഹാഷ് ടാഗില്‍ ആണ് മഞ്ജുവിന്റെ കഥ പങ്കു വെയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ ആയ ദി മലയാളി ക്ലബ്ബിലാണ് മഞ്ജുവിന്റെ കഥ പങ്കുവയ്ക്കപ്പെട്ടത്.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരിക്കലും ഞാന്‍ ഇങ്ങനെ ജീവിക്കാന്‍ ആഗ്രഹിട്ടില്ല പുരുഷന്റെ കീഴില്‍ നല്ലൊരു വീട്ടമ്മ ആയി മക്കള്‍ക്കൊപ്പം ജീവിക്കാന്‍ ആയിരുന്നു എന്റെ മോഹം, പക്ഷേ ദൈവഹിതം മറ്റൊന്ന് ആയിരുന്നു.

മുന്‍പ് പലതരം ചലഞ്ചു കണ്ടിട്ടും പങ്കെടുക്കണമെന്ന് തോന്നിയില്ല. ഇത്തവണ വേണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചതിനു ശേഷം ഇളയമോളോട് പറഞ്ഞു. നെറ്റിയില്‍ ഒരുമ്മ ആയിരുന്നു അവളുടെ മറുപടി.

അങ്ങനെ ഈ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാനും ഒരു സിംഗിള്‍ പാരന്റ് ആണ് അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ പുറത്ത് അറിഞ്ഞാല്‍ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന അപമാനം ഭയന്ന് ഒരേ വീട്ടില്‍ അന്യരെ പോലെ കുറേ വര്‍ഷങ്ങള്‍.

ഡിവോഴ്‌സ് ആയ ഒരു സ്ത്രീ ആയതിനാല്‍ അനുഭവിച്ച അപമാനങ്ങളും വേദനകളും പറയാന്‍ ഈ ക്യാപ്ഷന്‍ പീസ് പോരാ. എങ്കിലും ഞാന്‍ എന്റെ രണ്ട് പെണ്‍മക്കള്‍ക്ക് വേണ്ടി എല്ലാം സഹിക്കാന്‍ തയ്യാറായി.

ബന്ധുക്കളുടെ സഹായം കിട്ടി ഇല്ലെങ്കിലും സൗഹൃദത്തിന്റെ വില ശരിക്കും മനസിലാക്കി തനിച്ചു ജീവിക്കുന്നതിന്റെ സ്ത്രീകള്‍ക്ക് ഒരുപാട് അനുഭവിക്കാന്‍ ഉണ്ട.് പലരുടെയും മുഖംമൂടികളെയും പകല്‍ മാന്യന്മാരെയും തിരിച്ചറിയാന്‍ ആകും.

ജീവിതം കരയ്ക്ക് എത്തിക്കാന്‍ തിരകള്‍ക്ക് എതിരെ ആഞ്ഞു തുഴഞ്ഞു. ഒപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ആയപ്പോള്‍ പലപ്പോഴും തളര്‍ന്നു വീഴുമെന്നു തോന്നി.

ഇടയ്ക്ക് ചില സന്തോഷങ്ങള്‍ ദൈവം തന്നു. പഠനത്തില്‍ മക്കള്‍ നേടിയ ഉന്നത വിജയങ്ങള്‍ ദൈവം സഹായിച്ച് ഇതുവരെയുള്ള എല്ലാ പരീക്ഷകള്‍ക്കും നല്ല മാര്‍ക്ക് വാങ്ങി രണ്ടുപേരും.

മൂത്തമകള്‍ എംബിഎ കഴിഞ്ഞു പിഎച്ച്ഡിക്കു തയ്യാറെടുക്കുന്നു. അവളുടെ വിവാഹം മെയ് മാസം ആയിരുന്നു. ഇളയ മകള്‍ അവളുടെ സ്വപ്നം ആയ ഡിസൈനിങ് എന്‍ഐഎഫിങ് ചെയ്യുന്നു.

ജീവിതം അവസാനിപ്പിക്കാന്‍ ചിന്തിച്ചിരുന്ന എന്നെ തനിച്ച് പോയാലും ജീവിക്കാം. ഞങ്ങള്‍ പഠിച്ചോളാം അമ്മേ എന്ന് പറഞ്ഞു തനിച്ചൊരു ജീവിതം തെരഞ്ഞെടുക്കാന്‍ പ്രചോദനം തന്നത് എന്റെ മക്കളാണ്.

മക്കള്‍ക്കും ഭാര്യയ്ക്കും നിത്യ ചിലവിനും പഠനത്തിനും വേണ്ടി ഒക്കെ പണം ചിലവാക്കുന്നത് പാഴ്ചിലവാണെന്നും അതിലും ആവശ്യം കൂട്ടുകാര്‍ക്ക് ഒപ്പമുള്ള കറക്കവും ധൂര്‍ത്തും ആണെന്ന് കരുതുന്ന കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരനായ ഒരാള്‍ക്കൊപ്പം തുടര്‍ന്ന് പൊയിരുന്നേങ്കില്‍ എന്റെ മക്കള്‍ക്ക് ഇത് വരെ നേടിയ വിജയങ്ങള്‍ നേടാന്‍ ആകുമായിരുന്നില്ല.

ഞാന്‍ ഒരു സിംഗിള്‍ പാരന്റ് ആണെന്നുള്ളതില്‍ ഇന്നെനിക്ക് അഭിമാനം ഉണ്ട്. ഒന്നിനും കഴിവില്ലാതെ ആത്മഹത്യാ മാത്രം മുന്നില്‍ കണ്ടിരുന്ന എന്നെ ഇങ്ങനെ ഒരു ജീവിതത്തിനു പ്രാപ്തി ആക്കിയത് എന്റെ മക്കളുടെ വാശി ആയിരുന്നു.

അവരുടെ അച്ഛന്റെ മുന്നില്‍ ജയിച്ചു കാണിക്കാന്‍ ഉള്ള അവരുടെ വാശി. അവരുടെ പഠനത്തിന് ഫീസ് കൊടുക്കുന്നത് പാഴ്ചിലവ് ആണെന്ന് പറഞ്ഞ അച്ഛനോടുള്ള വാശി. നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്ക് ഈശ്വരന് ഒരുപാട് ഒരുപാട് നന്ദി. മഞ്ജുവിനെയും മക്കളെയും അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Related posts

Leave a Comment