ആനയുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായി! മറ്റു പുരുഷന്‍മാരായി ബന്ധം ഉണ്ടെന്നാരോപിച്ച് മൂപ്പന്‍ ഊരുവിലക്കി; ജീവിക്കാനാകുന്നില്ലെന്ന് ആദിവാസി യുവതി

തൃ​ശൂ​ർ: ഉൗ​രു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ മൂ​പ്പ​നെ​തി​രെ ആ​ദി​വാ​സി യു​വ​തി പ​രാ​തി​യു​മാ​യി വ​നി​താ ക​മ്മീ​ഷ​നു മു​ന്നിലെ​ത്തി. അ​തി​ര​പ്പി​ള്ളി​യി​ലെ വി​മ​ല(30)​യാ​ണ് ത​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യുണ്ടെന്നു വ​നി​താ​ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യ​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷംമു​ന്പ് ഭ​ർ​ത്താ​വി​നെ ന​ഷ്ട​മാ​യ ഇ​വ​ർ വ​ന്യ​ജീ​വി​ക​ളു​ടെ അ​ക്ര​മ​ണ​ഭീ​ഷ​ണികൂ​ടി ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​ത്.

സ​ഹാ​യി​ക്കേ​ണ്ട ആ​ളു​ക​ൾത​ന്നെ ത​നി​ക്കെ​തി​രെ തി​രി​ഞ്ഞി​രി​ക്കുകയാ​ണെ​ന്നു പറഞ്ഞ് വിമല ക​മ്മീ​ഷ​നു മു​ന്നിൽ വി​തു​ന്പി. യാ​തൊ​രു സം​ര​ക്ഷ​ണ​വു​മി​ല്ലാ​ത്ത ത​നി​ക്ക് വീ​ട് പ​ണി​തുന​ൽ​കാ​ൻ കു​റ​ച്ച് നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മൂ​പ്പ​ൻ ഇ​ട​പെ​ട്ട് ത​ട​സ​പ്പെ​ടു​ത്തി. മ​റ്റു പു​രു​ഷ​ൻ​മാ​രാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് മൂ​പ്പ​ൻ ത​നി​ക്കെ​തി​രെ ഉൗ​രു​വി​ല​ക്ക് ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു​വ​തി ക​മ്മീ​ഷ​നോ​ടു പ​റ​ഞ്ഞു.

ഉൗ​രു വി​ല​ക്കി​നെ​തു​ട​ർ​ന്ന് വീ​ടു​പ​ണി​യാ​നും സാ​ധി​ക്കാ​താ​യി​. വീ​ടു പ​ണി​ക്കാ​യി ആ​രും വ​ര​രു​ത്, ആ​രോ​ടും സം​സാ​രി​ക്ക​രു​ത്, വൈ​ദ്യു​തി ന​ൽ​ക​രു​ത്, വെ​ള്ളം ന​ൽ​ക​രു​ത് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ഉൗ​രു​വി​ല​ക്കി​ലെ ച​ട്ട​ങ്ങ​ൾ. മൂ​പ്പ​ന്‍റെ ആ​വ​ശ്യ​ത്തി​നു വ​ഴ​ങ്ങാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് ഉൗ​രു​വി​ല​ക്കെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ന്ന​ലെ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ ഇ​രു ക​ക്ഷി​ക​ളേ​യും വി​ളി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ എ​തി​ർ​ക​ക്ഷി​യാ​യ മൂ​പ്പ​ൻ ഹാ​ജ​രാ​യി​ല്ല. യു​വ​തി​യു​ടെ പ​രാ​തി കേ​ട്ട ക​മ്മീ​ഷ​ൻ ഇ​വ​ർ​ക്ക് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടു.

വ​നം വ​കു​പ്പ,് ആ​രോ​ഗ്യ വ​കു​പ്പ്, അ​തി​ര​പ്പി​ള്ളി പോ​ലീ​സ് എ​ന്നി​വ​രോ​ട് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വീ​ടു പ​ണി ക​ഴി​യു​ന്ന​തു​വ​രെ വി​മ​ല​യു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ഏ​ർ​പ്പാ​ട് ഏ​റ്റെ​ടു​ക്കു​മെ​ന്നും ജോ​ലി ന​ൽ​കി വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്ത​മെ​ന്നും ക​മ്മീ​ഷ​നം​ഗം ഇ.​എം. രാ​ധ പ​റ​ഞ്ഞു.

Related posts