തൃശൂര്‍ പൂരത്തിനെത്തി, പക്ഷേ…! പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; പ്രതികരിക്കാതെ മുഖ്യമന്ത്രി

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി. കൊ​ച്ചി​യി​ൽ ഇ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ളാ​ണു മു​ഖ്യ​മ​ന്ത്രി​യ്ക്കു​ള്ള​ത്. ഈ ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്ത​വേ​യാ​ണു ശ്രീ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​പോ​കു​മോ​യെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദേ​ഹ​ത്തോ​ട് ആ​രാ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഈ ​ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വീ​ട് സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​ൽ ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ത​ന്നെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്താ​ത്ത​തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യാ​യി വ​രാ​പ്പു​ഴ​യി​ലെ​ത്താ​ത്ത അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തൃ​ശൂ​ർ പൂ​രത്തിനെത്തിയതും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ ശ്രീ​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

Related posts