ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​! വാ​തി​ല്‍​ത​ട്ടി ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ശി​നു ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍ പി​റ​ന്നാ​ള്‍; പക്ഷേ…

കൊ​ച്ചി: ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മൂ​ലം വാ​തി​ല്‍​ത​ട്ടി ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തു​തി​യൂ​ര്‍ സ്വ​ദേ​ശി പ്ര​കാ​ശ​ന്‍റെ മ​ക​ന്‍ ആ​കാ​ശ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍.

ക​ഴി​ഞ്ഞ മൂ​ന്നി​ന് കൃ​ത്രി​മ ത​ല​യോ​ട്ടി വ​ച്ചു​പി​ടി​പ്പി​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ആ​കാ​ശ് ഇ​പ്പോ​ള്‍ സാ​ധാ​ര​ണ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും പ​ര​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നു ന്യൂ​റോ​സ​ര്‍​ജ്ജ​ന്‍ ഡോ. ​ടി.​കെ. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ആ​കാ​ശ് ത​ന്‍റെ പ​ന്ത്ര​ണ്ടാം ജ​ന്മ​ദി​നം ഇ​ന്ന​ലെ അ​ച്ച​ന്‍ പ്ര​കാ​ശ​ന്‍, അ​മ്മ സ​ഹി​ത, സ​ഹോ​ദ​ര​ന്‍ അ​ശ്വി​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു.

ഡോ. ​ടി.​കെ. ജ​യ​രാ​ജ​ന്‍, ശി​ശു​രോ​ഗ​വി​ദ​ഗ്ധ​രാ​യ ഡോ. ​എം. സു​മ, ഡോ. ​ആ​ര്‍. ശ്രീ​വി​ദ്യ എ​ന്നി​വ​രും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23ന് ​മു​ത്ത​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ കാ​ക്ക​നാ​ട് വ​ച്ചാ​ണ് ബ​സ് ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ വാ​തി​ല്‍ ത​ട്ടി ആ​കാ​ശി​ന്‍റെ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗം ത​ക​ര്‍​ന്ന​ത്.

മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ അ​ടി​യ​ന്ത​ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ആ​കാ​ശ് ഒ​രാ​ഴ്ച​യി​ല​ധി​കം വെ​ന്‍റ​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച വീ​ണ്ടെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ തു​ട​ര്‍​ചി​കി​ത്സ ആ​കാ​ശി​ന് വേ​ണ്ടി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment