കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ വ്ര​ണ​വു​മാ​യി ദുരിതജീവിതത്തിൽ രാജ്കുമാറും റാണയും

കാ​ട്ടാ​ക്ക​ട: കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ര​ണ്ട് ആ​ന​ക​ൾ വ്ര​ണ​വു​മാ​യി ദുരിതജീവിതത്തിൽ. രാ​ജ്കു​മാ​ർ എ​ന്ന മോ​ഴ ആ​ന​യും റാ​ണ​ എന്ന ആനയു​മാ​ണ് കാ​ലി​ലും ദേ​ഹ​ത്തും വ്ര​ണ​വു​മാ​യി ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആ​ന​ക​ളു​ടെ ദേ​ഹ​ത്ത് വ്ര​ണം വ​രി​ക​യും അ​ത് പ​ഴു​ത്ത് പൊ​ട്ടി​യൊ​ലി​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു. ആ​ദ്യം കാ​ര്യ​മാ​ക്കാ​തി​രു​ന്ന വ​ന​പാ​ല​ക​ർ സം​ഗ​തി വി​വാ​ദ​മാ​കു​മെ​ന്ന് ക​ണ്ട് വെ​റ്റി​റി​ന​റി ഡോ​ക്ട​റെ വ​രു​ത്തി മ​രു​ന്ന് ന​ൽ​കി. എ​ന്നാ​ൽ അ​ത് വീ​ണ്ടും പ​ഴു​ത്തി​രി​ക്കു​ക​യാ​ണ്.

കാ​ലി​ലെ വ്ര​ണ​ത്തി​ൽ ച​ങ്ങ​ല​യും കി​ട​പ്പു​ണ്ട്. ഇ​ത് കാ​ര​ണം മു​റി​വ് കൂ​ടാ​നാ​ണ് സാ​ധ്യ​ത. രാ​ജ്കു​മാ​ർ എ​ന്ന 40 വ​യ​സ്സു​ള്ള ആ​ന​യെ ഇപ്പോൾ ആ​ന​സ​വാ​രി​യ്ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ല. ആ​ന​യെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത സ്ഥ​ല​ത്താ​ണ് നി​റു​ത്തി​യി​രി​ക്കു​ന്ന​ത്. മു​റി​വി​ൽ മ​ഞൾ പു​ര​ട്ടി​യു​ണ്ട്.

രാജ്കുമാറിനെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മും​ബൈ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ മ്യൂ​സി​യ​ത്തി​ൽ നി​ന്നാ​ണ് 2014 ൽ ​ആ​ന ഇ​വി​ടെ എ​ത്തു​ന്ന​ത്. ആ​ന​പ്പു​റ​ത്ത് സ​വാ​രിക്കാണ് രാജ്കുമാറിനെ അന്നു മുതൽ ഉപയോഗിച്ചിരുന്നത്. വ​യ​നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച​താ​ണ് റാ​ണ എ​ന്ന പി​ടി​യാ​ന. ഈ ​ആ​ന​യും വ്ര​ണം കൊ​ണ്ട് ദു​രി​ത​ത്തി​ലാ​ണ്.

ഇ​തി​നേ​യും മ​ഞ്ഞ​ൾ പൊ​ടി തേ​ച്ചാ​ണ് നി​റു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​പ്പു​കാ​ട്ടി​ലെ ആ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ ആ​ന​ക​ൾ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ രാ​ജ്യാ​ന്ത​ര ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക്കി ഊ​ട്ട് ഇ​വി​ടെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​ധ്യ​മ​ങ്ങ​ളേ​യും അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യാ​ണ് വ​നം വ​കു​പ്പ് നി​ക്കി ഊ​ട്ടി​നെ എ​ത്തി​ച്ച​ത്.

അ​ടു​ത്തി​ടെ​യാ​ണ് ഒരു കു​ട്ടി​കൊ​മ്പ​ൻ ഇ​വി​ടെ ച​രി​ഞ്ഞ​ത്. അ​സു​ഖം വ​ന്നാ​ൽ പാ​പ്പാ​ന്മാ​ർ​ക്ക് അ​റി​യാ​വു​ന്ന മ​രു​ന്ന് ന​ൽ​കും. മാ​ര​ക​മാ​യാ​ൽ വെ​റ്റി​റി​ന​റി ഡോ​ക്ട​റെ വ​രു​ത്തും. ഇ​വി​ടെ സ്ഥി​ര​മാ​യി ഒ​രു ഡോ​ക്ട​ർ ഇ​ല്ല. ആ​വ​ശ്യ​ത്തി​ന് പാ​പ്പാ​ന്മാ​രും ഇ​വി​ടി​ല്ല. നാ​ല് പേ​രാ​ണ് ഉ​ള്ള​ത്. അ​തി​ൽ മി​ക്ക​വ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ. അ​സു​ഖം വ​ന്ന ആ​ന​ക​ളെ പ​രി​ച​രി​ച്ച​തും മ​രു​ന്ന് ന​ൽ​കി​യ​തും പ​രി​ശീ​ല​നം ഇ​ല്ലാ​ത്ത പാ​പ്പാ​ന്മാ​രാ​ണെ​ന്ന് പ​ര​ക്കെ പ​രാ​തി വ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts