ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം ബ്രിട്ടന്റെ ആന്‍ഡി മുറെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി അബുദാബിയില്‍ പരിശീലനം നടത്തുന്നു. അടുത്ത മാസം മെല്‍ബണ്‍ പാര്‍ക്കിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അരങ്ങേറുന്നത്. നിലവില്‍ സിംഗിള്‍സില്‍ റണ്ണറപ്പാണ് ആന്‍ഡി മുറെ.
അടുത്തിടെ നടന്ന ഹോപ്പ്മാന്‍ കപ്പില്‍നിന്നു മുറെ പിന്‍മാറിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു ഹോപ്പ്മാന്‍ കപ്പില്‍നിന്നു മുറെ പിന്‍മാറിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹോപ്പ്മാന്‍ കപ്പ് വളരെ സന്തോഷതോടെയാണു താന്‍ കളിച്ചിരുന്നതെന്നു മുറെ പറഞ്ഞു.