കേരളത്തിൽ എ​എ​പി ഇക്കുറി അങ്കത്തിനില്ല; ഇടതു-വലതു ക്യാന്പുകളിൽ ആശങ്ക

കൊ​​​ച്ചി: ​ക​​ഴി​​ഞ്ഞ​​ത​​വ​​ണ സം​​സ്ഥാ​​ന​​ത്തെ 15 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ക​​യും എ​​​റ​​​ണാ​​​കു​​​ളം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​ മാ​​ത്രം അ​​​ര​​​ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ൾ നേ​​ടു​​ക​​യും ചെ​​യ്ത ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി (എ​​​എ​​​പി) ഇ​​ക്കു​​റി കേ​​ര​​ള​​ത്തി​​ൽ ഒ​​രി​​ട​​ത്തും അ​​ങ്ക​​ത്തി​​നി​​ല്ല. അ​​​നി​​​താ പ്ര​​​താ​​​പ് ആ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ത​​വ​​ണ എ​​​റ​​​ണാ​​​കു​​​ള​​ത്തെ സ്ഥാ​​നാ​​ർ​​ഥി. ഇ​​വ​​ർ​​ക്കു ല​​ഭി​​ച്ച 51,517 വോ​​​ട്ടാ​​യി​​രു​​ന്നു സം​​സ്ഥാ​​ന​​ത്ത് എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​​ക്കു ല​​​ഭി​​​ച്ച ഏ​​റ്റ​​വും കൂ​​ടി​​യ വോ​​​ട്ട്. തൃ​​​ശൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​ മ​​ത്സ​​രി​​ച്ചു 44,638 വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യ സാ​​​റാ ജോ​​​സ​​​ഫി​​ന് ആ​​യി​​രു​​ന്നു ര​​​ണ്ടാം​​സ്ഥാ​​നം.

ചാ​​​ല​​​ക്കു​​​ടി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കെ.​​​എം. നൂ​​​ർ​​​ദീ​​​ൻ 35,189 വോ​​​ട്ടു​​​ക​​​ളും കോ​​​ട്ട​​​യ​​​ത്ത്് അ​​​ഡ്വ. അ​​​നി​​​ൽ ഐ​​​ക്ക​​​ര 26,381 വോ​​​ട്ടു​​​ക​​​ളും ക​​​ര​​​സ്ഥ​​​മാ​​​ക്കി​. മ​​​റ്റു ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​ങ്ങ​​ളി​​ൽ ​കാ​​​ര്യ​​​മാ​​​യ വോ​​​ട്ടു​​​ക​​​ൾ നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​ന്നി​​ല്ല. ഇ​​​ത്ത​​​വ​​​ണ എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​രും മ​​​ത്സ​​​ര​​രം​​​ഗ​​​ത്തി​​​ല്ലെ​​ന്നി​​രി​​ക്കേ ക​​ഴി​​ഞ്ഞ​​ത​​വ​​ണ നേ​​ടി​​യ വോ​​​ട്ടു​​​ക​​​ൾ എ​​​ങ്ങോ​​​ട്ടെ​​​ന്നത് ഇ​​​ട​​​ത്, വ​​​ല​​​ത് ക്യാ​​​ന്പു​​​ക​​​ളി​​ൽ ച​​​ങ്കി​​​ടി​​​പ്പേ​​​റ്റു​​​ന്നു​​​ണ്ട്.

കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് മ​​​ത്സ​​​രരം​​​ഗ​​ത്തി​​​ല്ലാ​​​ത്ത​​​തെ​​​ന്നു സം​​​സ്ഥാ​​​ന എ​​എ​​പി നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ജ​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വോ​​​ട്ടു​​​ന​​​ൽ​​​കി അ​​​വ​​​രെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​ണു കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം. രാ​​​ജ്യ​​​ത്തു നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ര​​​ണ്ടു കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മാ​​​ത്ര​​​മാ​​​ണ് എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഇ​​ത്ത​​വ​​ണ മ​​​ത്സ​​​ര​​രം​​​ഗ​​​ത്തു​​​ള്ള​​ത്.

റോ​​​ബി​​​ൻ ജോ​​​ർ​​​ജ്

Related posts