Set us Home Page

ഹാട്രിക്! ഡൽഹിയിൽ മൂന്നാം തവണയും കേജരിവാൾ; നില മെച്ചപ്പെടുത്തി ബിജെപി; കോൺഗ്രസ് ചരിത്രമായി; ഫലം വരുന്നതിനു മുന്പ് മമതയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു

നിയാസ് മുസ്തഫ

ഡ​ൽ​ഹി​യി​ലെ 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി​ക്ക് മി​ന്നു​ന്ന വി​ജ​യം. തുടർച്ചയായി മൂന്നാ മതും അരവിന്ദ് കേജരിവാളിന്‍റെ നേതൃത്വത്തിലു ള്ള ആം ആദ്മി സർക്കാർ ഡൽഹി ഭരിക്കും.

ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും വ​രെ 70ൽ 58 സീ​റ്റി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ബി​ജെ​പി 12 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് ഒ​രി​ട​ത്തു​പോ​ലും ലീ​ഡ് ചെയ്യുന്നി ല്ലായെ​ന്ന​ത് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വ​യ്ക്കും​വി​ധ​ത്തി​ലാ​ണ് ഇ​ന്ന് ഫ​ലം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​ല്ലാ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ലും ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം.

2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70ൽ 67 ​സീ​റ്റി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്നു. ബി​ജെ​പി​ക്ക് മൂ​ന്നു സീ​റ്റാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് അ​ന്നും ഒ​രു സീ​റ്റ് പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല.

2015നെ ​അ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്ക് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത് അ​വ​രെ സം​ബ​ന്ധി​ച്ച് അ​ല്പം ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. പ​ക്ഷേ, ഡ​ൽ​ഹി​യി​ൽ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​ത് ബിഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു ബി​ജെ​പി ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​നെ നോ​ക്കി​ക്ക​ണ്ട​ത്. പ്ര​ത്യേ​കി​ച്ച് 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ഏ​ഴു ലോ​ക്സ​ഭാ സീ​റ്റും തൂ​ത്തു​വാ​രാ​നാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. വോ​ട്ടെ​ണ്ണു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പു​വ​രെ ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ഷ​ഹീ​ൻ​ബാ​ഗ് വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മൊ​ക്കെ വോ​ട്ടാ​യി മാ​റു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ലേ ഷ​ഹീ​ൻ ബാ​ഗ് സ​മ​ര​ത്തി​നെ​തി​രേ ബി​ജെ​പി ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഇ​തോ​ടൊ​പ്പം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​ റദ്ദാക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ന്നി​ൽ​നി​ർ​ത്തി​യാ​യി​രു​ന്നു പ്ര​ചാ​ര​ണം കൊ​ണ്ടു​പോ​യ​ത്.

പ​ക്ഷേ കേ​ജരിവാ​ൾ ഉ​യ​ർ​ത്തി​യ വി​ക​സ​ന മു​ദ്രാ​വാ​ക്യ​ത്തി​നു മു​ന്നി​ൽ ബി​ജെ​പി​യു​ടെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞ​ടു​ങ്ങി​യി​രി​ക്കു​ന്നു എ​ന്നു​വേ​ണം പ​റ​യാ​ൻ.

ഫലം വരുന്നതിനു മുന്പ് മമതയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ൻ​പേ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ അ​ര​വി​ന്ദ് കേജരിവാൾ ക്ഷണിച്ചത് ശ്രദ്ധേയമായി.

മ​മ​ത ബാ​ന​ർ​ജി​യെ ടെ​ല​ിഫോ​ണി​ൽ വി​ളി​ച്ചാ​ണ് കേജരിവാൾ സത്യ പ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതും ആം ആദ്മി പാർട്ടി അധികാരത്തി ലെത്തുമെന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​തും.


എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ മ​മ​ത എ​ത്തു​മെ​ന്ന് പ​റ​ഞ്ഞ​താ​യി അ​ര​വി​ന്ദ് കേജ​രി​വാ​ളി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. മ​റ്റ് പ്ര​ധാ​ന തി​ര​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​മെ​ന്നാ​ണ് മ​മ​ത അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS