എന്താ സന്തോഷമായില്ലേ ! വീരയോദ്ധാക്കള്‍ക്കായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമര്‍പ്പിക്കുന്നു; അഭയ ഹിരണ്‍മയിയുടെ മറുപടി വൈറലാകുന്നു…

മലയാള സിനിമയിലെ ശ്രദ്ധേയ ഗായികയാണ് അഭയ ഹിരണ്‍മയി. ഗൂഢാലോചന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കോഴിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്മയി മലയാളികളുടെ മനസ്സ് കീഴടക്കിയത്.

ഗൂഢാലോചനയ്ക്ക് പുറമെ നാക്കു പെന്റ നാക്കു ടക്ക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കണ്‍ട്രീസ്, ജെയിംസ് ആന്‍ഡ് ആലീസ്, സത്യ ഉള്‍പ്പെടെയുളള സിനിമകളിലും അഭയ പാടിയിട്ടുണ്ട്. അഭയ ഹിരണ്മയിയുടെ ശബ്ദ സൗകുമാര്യത തന്നെയാണ് പാട്ടുകളെ ഹിറ്റ് ആക്കിയത്.

എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ ജീവിത പങ്കാളിയായതോടെയാണ് താരത്തിനെതിരേ അധിക്ഷേപങ്ങള്‍ കനത്തത്.

സംഗീത സംവിധായകന്റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരി അഭയയാണെന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ വരെ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭയ. തന്റെ മേക്കോവര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭയയുടെ മറുപടി.

അഭയയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയുക ചെയ്ത ആ സുമനസുകള്‍ ആയ കുലസ്ത്രീ /കുലപുരുഷുസ് ,കൂടാതെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമര്‍പ്പിക്കുന്നു ! ഞാന്‍ ഇതോടെ നന്നായി എന്നും, നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി’.

Related posts

Leave a Comment