മെ​സി​യു​ടെ കി​രീ​ട​ധാ​ര​ണം എ​ത്ര​മാ​ത്രം സു​ന്ദ​രം..! അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​വും ല​യ​ണ​ല്‍ മെ​സി എ​ന്ന ലോ​കോ​ത്ത​ര താ​ര​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണ​വും എ​ത്ര​മാ​ത്രം സു​ന്ദ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കോ​പ്പ​യി​ൽ ജ​യി​ച്ച​ത് ഫു​ട്ബോ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റു​മാ​ണ്.

ഫു​ട്‌​ബോ​ള്‍ എ​ന്ന ഏ​റ്റ​വും ജ​ന​കീ​യ​മാ​യ കാ​യി​ക​വി​നോ​ദ​ത്തി​ന്‍റെ സ​ത്ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ന​മു​ക്കാ​ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

തി​രൂ​ർ: അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം തി​രൂ​ര്‍ താ​നാ​ളൂ​രി​ലാ​ണ് സം​ഭ​വം.

ക​ണ്ണ​റ​യി​ൽ ഇ​ജാ​സ് (33) പു​ച്ചേ​ങ്ങ​ൽ സി​റാ​ജ് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന ജ​യി​ച്ച​തോ​ടെ വി​ജ​യാ​ഘോ​ഷ​വു​മാ​യി ആ​രാ​ധ​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related posts

Leave a Comment