മലയാളിക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയ വഴി തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം അഭയ ഹിരൺമയി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന കമന്റും അതിനുള്ള മറുപടിയുമാണ് ശ്രദ്ധ തേടുന്നത്.
ഒരു ഷോയില്‍ അഭയ പാടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ പാടുക ചുറ്റും എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും. എല്ലാവര്ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ ആ ഫോട്ടോയിൽ അഭയ ധരിച്ച വേഷത്തെ വിമർശിച്ച് ഒരാൾ കമന്റ് ചെയ്തു. ചില മോശം പദപ്രയോഗത്തിലൂടെയാണ് അയാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതാരത്തിന്റെ മറുപടിയാണ് വെെറലാകുന്നത്.
താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് എന്നാണ് അഭയ മറുപടി പറഞ്ഞിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.