അന്നത്തെ ബെസ്റ്റ് ആക്ടര്‍ ഇന്നത്തെ യുവ താരം! പൊറിഞ്ചു മറിയം ജോസിലെ ആന്‍റോ മനസുതുറക്കുന്നു…

ടി.ജി.ബൈജുനാഥ്

മ​മ്മൂ​ട്ടി ദ ​ബെ​സ്റ്റ് ആ​ക്ട​റി​ലെ മി​ന്നും​വി​ജ​യ​മാ​ണ് കോ​ട്ട​യം​കാ​ര​ൻ അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​നെ സി​നി​മ​യി​ലെ​ത്തി​ച്ച​ത്. ടി​വി​യി​ൽ ബെ​സ്റ്റ് ആ​ക്ട​ർ ക​ണ്ട് ഇ​ഷ്ട​മാ​യ സി​ബി മ​ല​യി​ൽ അ​ഭി​ഷേ​കി​നു മു​ന്നി​ൽ സി​നി​മ​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നു.

അ​ങ്ങ​നെ 2009 ൽ ‘അ​പൂ​ർ​വ​രാ​ഗ​ങ്ങ​’ളി​ൽ ആ​ദ്യ​വേ​ഷം. സ്കൂ​ൾ – കോ​ള​ജ് വേ​ദി​ക​ളി​ൽ മി​മി​ക്രി​യി​ലും മോ​ണാ​ആ​ക്ടി​ലും നാ​ട​ക​ത്തി​ലു​മൊ​ക്കെ പ​യ​റ്റി​ത്തെ​ളി​ഞ്ഞ​തി​ന്‍റെ പി​ൻ​ബ​ലം വെ​ള്ളി​ത്തി​ര​യി​ൽ തു​ണ​യാ​യി.

ടി​കെഎ​മ്മി​ലെ ബി​ടെ​ക് പ​ഠ​ന​ത്തി​നൊ​പ്പം ഇ​തു ന​മ്മു​ടെ ക​ഥ, വ​യ​ലി​ൻ തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ൽ വേ​ഷ​ങ്ങ​ൾ. ചെ​റി​യൊ​രി​ട​വേ​ള​യ്ക്കു ശേ​ഷം ആ​സി​ഫ് അ​ലി​ക്കൊ​പ്പം ‘ക​വി ഉ​ദ്ദേ​ശി​ച്ച​തി’ലൂടെ തി​രി​ച്ചു​വ​ര​വ്.

തു​ട​ർ​ന്നു നാം, ​ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ഒരു ക​ട​ത്ത​്നാ​ട​ൻ​ക​ഥ, ഭൂ​മി​യി​ലെ മ​നോ​ഹ​ര സ്വ​കാ​ര്യം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ അ​ഭി​ഷേ​ക് മെ​ല്ലെ ചു​വ​ടു​റ​പ്പി​ച്ചു.

വക്കീലന്മാരുടെ യുവം

ന​വാ​ഗ​ത​നാ​യ പി​ങ്കു​പീ​റ്റ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത യു​വ​മാ​ണ് അ​ഭി​ഷേ​കി​ന്‍റെ പു​തി​യ സി​നി​മ. അ​തി​ൽ പോ​ൾ വ​ർ​ഗീ​സ് എ​ന്ന ജൂ​ണി​യ​ർ വ​ക്കീ​ലി​ന്‍റെ വേ​ഷം. അ​ഴി​മ​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന മൂ​ന്നു യു​വ വ​ക്കീ​ലന്മാരു​ടെ ക​ഥ​യാ​ണു യു​വം.

എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന ഒ​രു സ​മ​കാ​ലി​ക വി​ഷ​യം ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ മേ​ന്പൊ​ടി ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്: അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു.

ടീസറും ദിലീഷ് പോത്തനും!

പൊ​റി​ഞ്ചു​മ​റി​യം ജോ​സ് തിയറ്ററുകളിലോടുന്ന സമയത്താണ് സം​വി​ധാ​യ​ക​ൻ പി​ങ്കു​പീ​റ്റ​ർ അ​ഭി​ഷേ​കി​നെ യു​വ​ത്തി​ലേ​ക്കു വി​ളി​ച്ച​ത്. ബെ​സ്റ്റ് ആ​ക്ട​റി​ലെ പെ​ർ​ഫോ​മ​ൻ​സി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​കേ​ട്ടി​ട്ടേ​യു​ള്ളൂ, അ​തൊ​ന്നു ചെ​യ്തു കാ​ണി​ക്കാ​മോ എ​ന്നു സം​വി​ധാ​യ​ക​ൻ. മ​ടി​യേ​തു​മി​ല്ലാ​തെ അ​ഭി​ഷേ​ക് വീണ്ടും ബെ​സ്റ്റ് ആ​ക്ട​ർ പെ​ർ​ഫോ​ർ​മ​റാ​യി.

ആ ​ഐ​റ്റം ഇ​ഷ്ട​
മാ​യ പി​ങ്കു​പീ​റ്റ​ർ യു​വ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​തി​ന്‍റെ മ​റ്റൊ​രു വേ​ർ​ഷ​ൻ അ​ഭി​ഷേ​കി​നെ​ക്കൊ​ണ്ടു ചെ​യ്യി​പ്പി​ച്ചു.

സി​നി​മാ​മോ​ഹി​യാ​യ ഒ​രു യു​വാ​വ് ദി​ലീ​ഷ് പോ​ത്ത​ന്‍റെ സി​നി​മ​യു​ടെ ഓ​ഡി​ഷ​ന് അ​യ​യ്ക്കാ​ൻ സെ​ൽ​ഫി വീ​ഡി​യോ ത​യാ​റാ​ക്കു​ന്ന​താ​യി​രു​ന്നു സ​ന്ദ​ർ​ഭം. ആ ​സീ​ൻ പി​ന്നീ​ടു യു​വ​ത്തി​ന്‍റെ ടീ​സ​റാ​യി പു​റ​ത്തു​വ​ന്നു.

മാറ്റത്തിനു വേണ്ടി…

സ​മൂ​ഹ​ത്തി​ലെ ചി​ല കാ​ര്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും മാറ്റം വരുത്തണമെന്നു​മൊ​ക്കെ ന​മു​ക്കു ചി​ല​പ്പോ​ൾ തോ​ന്നും. പ​ക്ഷേ, അ​തി​നി​റ​ങ്ങി​ത്തി​രി​ച്ചാ​ൽ ചി​ല​പ്പോ​ൾ ന​മ്മ​ൾ പ്ര​തി​യാ​വും.

അ​താ​ണു നി​ല​വി​ലെ സാ​ഹ​ച​ര്യം. ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​രാ​യ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ അ​ത്ത​ര​മൊ​രു സാ​മൂ​ഹി​ക വി​ഷ​യ​ത്തി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലു​ന്ന​തും അ​വ​ർ നേ​രി​ടേ​ണ്ടി വ​രു​ന്ന ചി​ല ത്രി​ല്ലിം​ഗ് സം​ഭ​വ​ങ്ങ​ളു​മാ​ണ് യു​വം. ഛായാഗ്രഹണം സ​ജി​ത് പു​രു​ഷ​ൻ. ഗോ​പി സു​ന്ദ​റി​ന്‍റെ സം​ഗീ​തം. ജോ​ണ്‍​കു​ട്ടി​യു​ടെ എ​ഡി​റ്റിം​ഗ്.

മുഖ്യമന്ത്രിയും മന്ത്രിയും

എ​ബി, പോ​ൾ, വി​നു – ഇ​വ​രാ​ണു യു​വ​ത്തി​ലെ വ​ക്കീ​ൽ സു​ഹൃ​ത്തു​ക്ക​ൾ. നി​ർ​മ​ൽ പാ​ലാ​ഴി​യു​ടെ ക​ഥാ​പാ​ത്രം വി​നു മ​ടി​യ​നും അ​ല​സ​നു​മാ​യ ഒ​രു ജൂ​ണി​യ​ർ അ​ഡ്വ​ക്കേ​റ്റാ​ണ്. കേ​സി​ല്ലാ​വ​ക്കീ​ലാ​ണ്. അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ ക​ഥാ​പാ​ത്രം എ​ബി​യാ​ണ് വക്കീ ൽപ്പണിയിൽ സ്മാ​ർ​ട്ട്.

ര​ണ്ടി​നും മ​ധ്യേ നി​ൽ​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് അ​ഭി​ഷേ​കി​ന്‍റെ ക​ഥാ​പാ​ത്രം പോ​ളി​ന്. സീ​നി​യ​ർ വ​ക്കീ​ലാ​കു​ന്ന​ത് ഇ​ന്ദ്ര​ൻ​സ്. നെ​ടു​മു​ടി വേ​ണു, സാ​യി​കു​മാ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ സീ​നി​യേ​ഴ്സും യു​വ​ത്തി​ലു​ണ്ട്. ഇതിൽ മുഖ്യമന്ത്രിയാണ് സായി കുമാർ; ജാഫർ ഇടുക്കി മന്ത്രിയും.

നേരന്പോക്കല്ല, സീരിയസാണേ!

വ​ക്കീ​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ നേ​ര​ന്പോ​ക്കു​ക​ളി​ൽ തു​ട​ങ്ങു​ന്ന യു​വം ക്ര​മേ​ണ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു വി​ഷ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്നു.

ന​മു​ക്കു വ​ലി​യ ദോ​ഷ​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ അ​ഴി​മ​തി ന​ട​ന്നോ​ട്ടെ എ​ന്ന മ​നോ​ഭാ​വ​മാ​ണ് മി​ക്ക​വ​ർ​ക്കും. യു​വ​ത​ല​മു​റ തു​നി​ഞ്ഞി​റ​ങ്ങി​യാ​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭ​ര​ണ​രീ​തി​ക​ൾ​ക്കു മാ​റ്റം സം​ഭ​വി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു യു​വം ന​ല്കു​ന്ന​തെ​ന്ന് അ​ഭി​ഷേ​ക് പ​റ​യു​ന്നു.

ബ്ലോ​ഗ​റും ന്യൂ​സ് റീ​ഡ​റും

മൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന യു​വ​ത്വ​മെ​ന്നൊ​ക്കെ പ​ല​രും യു​വ​ത​ല​മു​റ​യെ ആ​ക്ഷേ​പി​ക്കാ​റു​ണ്ട്. വാ​സ്ത​വം അ​ത​ല്ല. യു​വാ​ക്ക​ൾ​ക്ക് ഏ​റെ ഫ്ര​ഷാ​യ ചി​ന്ത​ക​ളു​ണ്ട്.

പ​ഴ​യ ത​ല​മു​റ വ​ച്ചു​പു​ല​ർ​ത്തുന്ന പ​ല മ​നോ​ഭാ​വ​ങ്ങ​ളെ​യും ഇ​ന്ന​ത്തെ യു​വ​ത ത​ച്ചു​ട​യ്ക്കു​ന്ന കാ​ഴ്ച​കൾ ‘യുവ’ത്തിലുണ്ട്. അ​മി​ത്തി​ന്‍റെ ക​ഥാ​പാ​ത്രം എ​ബി ബ്ലോ​ഗ​റു​മാ​ണ്. പു​തു​മു​ഖ​നാ​യി​ക ഡ​യാ​ന ഹ​മീ​ദി​ന്‍റെ ക​ഥാ​പാ​ത്രം ന്യൂ​സ് റീ​ഡ​റാ​ണ്.

ആ​സി​ഫ് അലി

തുടക്കകാലത്ത് ആ​സി​ഫ​ിനൊപ്പമുള്ള സിനിമ കളായിരുന്നു ഏറെയും. ആസിഫലി സി​നി​മ​ക​ളി​ൽ മാ​ത്രം കാ​ണു​ന്ന​യാ​ൾ എ​ന്നു ട്രോ​ൾ പോ​ലും വ​ന്നു. അ​ന്നു പ​ഠ​ന​ത്തി​നൊ​പ്പം സി​നി​മ​യും കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ച്ച​ത് ആ​സി​ഫാ​യി​രു​ന്നു​വെ​ന്ന് അ​ഭി​ഷേ​ക് പറയുന്നു.

പ്ര​ണ​വ് മോഹൻലാൽ

‘ഇ​തു ന​മ്മു​ടെ ക​ഥ​’യ്ക്കു​ശേ​ഷം അ​ഭി​ഷേ​ക് മു​ഴു​നീ​ള വേഷം ചെ​യ്ത​ത് അ​രു​ണ്‍​ഗോ​പി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ. പ്ര​ണ​വി​നൊ​പ്പ​മു​ള്ള വേ​ഷം. ധാ​രാ​ളം ഡ​യ​ലോ​ഗു​ക​ൾ.

പ്ര​ണ​വു​മാ​യു​ള്ള സൗ​ഹൃ​ദ​വും ആ ​സി​നി​മ​യും ക​രി​യ​റി​ൽ തു​ണ​ച്ചുവെന്ന് അ​ഭി​ഷേ​ക്. അതിനു ശേഷം ​കൂ​ടു​ത​ൽ സീ​രി​യ​സാ​യ റോ​ളു​ക​ൾ തേ​ടി​വ​രു​ന്നു. ഇ​പ്പോ​ൾ കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ വെ​ബ്സീ​രീ​സ് ചെ​യ്യു​ക​യാ​ണ് അ​ഭി​ഷേ​ക്.

ജോഷിയും മനമറിയുന്നോളും…

ഒരു ജോഷിചിത്രത്തിന്‍റെയെങ്കിലും ഷൂ​ട്ടിം​ഗ് നേരിട്ടു കാ​ണ​ണ​മെ​ന്ന് മോ​ഹി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് ത​ന്‍റെ പ​ട​ത്തി​ലേ​ക്ക് അ​ഭി​ഷേ​കി​നെ ജോ​ഷി നേ​രി​ട്ടു​വി​ളി​ച്ച​തും ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​’ലെ വേഷം ന​ന്നാ​യി ചെ​യ്തുവെന്ന് അഭിനന്ദി ച്ചതും.

‘പൊ​റി​ഞ്ചു​മ​റി​യം ജോ​സി​’ ൽ ജോ​ഷി അ​ഭി​ഷേ​കി​നു ന​ല്കി​യ​ത് ആ ന്‍റോ എ​ന്ന വേഷം. സ്ക്രി പ്റ്റിൽ ആ കഥാപാത്ര ത്തിനു സീ​നു​ക​ൾ കു​റ​വാ​യി​രു​ന്നു.

ന​ന്നാ​യി ചെ​യ്യു​ന്നു​വെ​ന്നു ക​ണ്ട​പ്പോ​ൾ ജോ​ഷി കൂ​ടു​ത​ൽ സീ​നു​ക​ളി​ൽ അഭിഷേകിനെ ഉ​ൾ​പ്പെ​ടു​ത്തി. മാ​ള​വി​ക​യാ​യി​രു​ന്നു അ​തി​ൽ അഭി ഷേകിന്‍റെ പെ​യ​ർ.

‘മ​ന​മ​റി​യു​ന്നോ​ള്..’എ​ന്ന പാ​ട്ടും ആന്‍റോയെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു. പെ​ണ്‍​വീ​ട്ടു​കാ​ർ അ​ച്ച​നെ പ​ള്ളി​യി​ൽ പൂ​ട്ടി​യി​ടു​ന്പോ​ൾ ആ​ന്‍റോ പൊ​റി​ഞ്ചു​വി​ന്‍റെ സ​ഹാ​യം തേ​ടു​ന്ന​തും മ​റി​യ​ത്തോ​ടു പ​ണം ക​ടം ചോ​ദി​ക്കാ​ൻ ആന്‍റോ വ​രു​ന്നതുമായ സീ​ക്വ​ൻ​സു​കൾ പ്രി​യപ്പെട്ടതെന്ന്് അ​ഭി​ഷേ​ക്.

മമ്മൂട്ടി

2009 ൽ ദുബായിൽ നടന്ന ഗ്രാൻഡ് ഫിനാലെയി ലാണ് അഭിഷേക് ഏഷ്യാനെറ്റിന്‍റെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിൽ ജേതാവായത്. ആ പതിനേഴുകാരൻ അന്നു മമ്മൂട്ടിയിൽ നിന്നു പുരസ്കാരം സ്വീകരിച്ചു.

വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആ ബന്ധം തുടർന്നു. പൊറിഞ്ചു മറിയം ജോസ് ഉൾപ്പെടെയുള്ള പടങ്ങ ളുടെ ട്രയിലറുകളും മറ്റും ഷെയർ ചെയ്തപ്പോൾ  മമ്മൂക്കയുടെ അഭിനന്ദന മെസേജുകൾ വന്നിരുന്നുവെന്നും അഭിഷേക്.

നി​ത്യ, വി​ജ​യ് സേ​തു​പ​തി

കോ​ട്ട​യം​കാ​രി ഇ​ന്ദു വി.​എ​സി​ന്‍റെ 19 (1) എ ​എ​ന്ന സി​നി​മ​യാ​ണ് അടുത്തിടെ ചെ​യ്ത​ത്. അ​തി​ൽ ചെ​റി​യ വേ​ഷ​മാ​ണ്. നി​ത്യാ​മേ​നോ​ൻ – വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ ഇ​ടം കി​ട്ടി​യ​തു ത​ന്നെ വ​ലി​യ കാ​ര്യം.

പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം നി​ത്യ​യു​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. ‘അ​പൂ​ർ​വ​രാ​ഗ​ങ്ങ​ളി​’ൽ തു​ട​ങ്ങി​യ​താ​ണ് ആ ​സൗ​ഹൃ​ദം. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​നു​ള്ള മ​ന​സു​ണ്ട്. ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​യാ​ൽ മ​തി: അ​ഭി​ഷേ​ക് പ​റ​യു​ന്നു.

Related posts

Leave a Comment