ശ​ബ​രിമ​ല​യി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി വ്യാ​മോ​ഹമെന്ന് കെ.​സു​രേ​ന്ദ്ര​ൻ

കാ​ഞ്ഞാ​ണി:​പൊ​ലീ​സി​നെ​യോ പ​ട്ടാ​ള​ത്തേ​യോ ഉ​പ​യോ​ഗി​ച്ച് ശ​ബ​രിമ​ല​യി​ൽ സ്ത്രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ഇ​തി​നെ എ​ന്തു വി​ല കൊ​ടു​ത്തും വി​ശ്വാ​സി സ​മൂ​ഹം ത​ട​യു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ .

കാ​ഞ്ഞാ​ണി​യി​ൽ മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ ക്യാം​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .ശ​ബ​രി മ​ല വി​ഷ​യം ആ​യു​ധ​മാ​ക്കി​യാ​ണ് 1957 ൽ ​ആ​ദ്യ​ത്തെ ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി സ​ഭ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു വ​രാ​ത്ത അ​വ​സാ​ന ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

​വി​വി​ധ പാ​ർ​ട്ടി​ക​ൾ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന വ​രെ കെ.​സു​രേ​ന്ദ്ര​ൻ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ​യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് മേ​നോ​ത്ത് പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ബി​ജെപി ജി​ല്ലാ ട്ര​ഷ​റ​ർ ഇ.​വി.​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ,ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, സ​ർ​ജു തൊ​യ​ക്കാ​വ്,ഷൈ​ജ​ൻ ന​ന്പി​യ​ത്ത്, എ.​ആ​ർ.​അ​യ്യ​പ്പ​ൻ, മോ​ഹ​ന​ൻ ക​ള​പു​ര​യ്ക്ക​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ട​ന്പ​ത്ത്, മ​നോ​ജ് മാ​നി​ന, ജ​ബ്ബാ​ർ വെ​ങ്കി​ട​ങ്ങ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts