അ​ഭി​ഷേ​കിന്‍റെ നാ​ട്ടു​കാരും നടുക്കത്തിൽ! അ​ടു​ത്തി​ടെ അ​ഭി​ഷേ​കി​ന്‍റെ വീ​ട്ടി​ൽനി​ഥി​ന വ​ന്നി​രു​ന്നു; സ​മീ​പ​വാ​സി​ക​ൾ പറയുന്നത് ഇങ്ങനെ…

കൂ​ത്താ​ട്ടു​കു​ളം: കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വീ​ടി​നു​ള്ളി​ൽ കൂ​ടു​ത​ൽ സ​മ​യവും ചെ​ല​വ​ഴി​ക്കു​ന്ന അ​ഭി​ഷേ​ക് സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​ള്ള വാ​ർ​ത്ത നാ​ട്ടു​കാ​ർ​ക്ക് നടുക്കമായി.

കൂ​ത്താ​ട്ടു​കു​ളം കോ​ഴി​പ്പി​ള്ളി ഉ​പ്പാ​നി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ അ​ഭി​ഷേ​ക് ബൈ​ജു (20) ആ​ണ് സ​ഹ​പാ​ഠി​യാ​യ ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി നി​ഥി​ന ​മോ​ളിനെ (22) ​ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പൊ​തു​വേ ശാ​ന്ത​സ്വ​ഭാ​വ​മു​ള്ള അ​ഭി​ഷേ​കി​ന് സു​ഹൃ​ത്തുക്കൾ കു​റ​വാ​യി​രു​ന്നു. നിഥിനയുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്തി​ടെ അ​ഭി​ഷേ​കി​ന്‍റെ വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി വ​ന്നി​രു​ന്നെന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പം അ​ഭി​ഷേ​കി​ന്‍റെ വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് താ​ല്പ​ര്യമി​ല്ലാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ചി​ല പ്രശ്നങ്ങൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത​ല പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ അ​ഭി​ഷേ​കി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ച​ഗു​സ്തി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ ചാ​ന്പ്യ​ന്മാ​രാ​ണ് അ​ഭി​ഷേ​കിന്‍റെ മാ​താ​പി​താ​ക്ക​ൾ.

Related posts

Leave a Comment