എനിക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി… ല​വ് യു ​ഓ​ൾ; നന്ദിയുമായി ആറുവയസുകാരി അബിഗേൽ

കൊ​ല്ലം: ഓ​യൂ​രി​ൽ ത​ട്ടി​പ്പു സം​ഘം ത​ട്ടി​കൊ​ണ്ട് പോ​യ അ​ബി​ഗേ​ൽ സാ​റാ റെ​ജി എ​ന്ന ആ​റു​വ​യ​സു​കാ​രി​യെ ഇ​ന്ന​ലെ വെെ​കു​ന്നേ​രം കൊ​ല്ലം ആ​ശ്രാ​മം മെെ​താ​ന​ത്ത് വെ​ച്ച് ക​ണ്ടെ​ത്തി. പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ബി​ഗേ​ലി​നെ അ​ക്ര​മി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഇ​പ്പോ​ഴി​താ ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് അ​ബി​ഗേ​ൽ രം​ഗ​ത്ത്. ത​ന്‍റെ അ​ച്ഛ​നും അ​മ്മ​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പ​മി​രു​ന്നാ​ണ് അ​ബി​ഗേ​ൽ ന​ന്ദി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി, ല​വ് യു ​ഓ​ൾ എ​ന്ന് അ​ബി​ഗേ​ൽ പ​റ​ഞ്ഞു. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment