മേയ് അഞ്ചിനാണ് വിവാഹം, പരോള്‍ വേണം! വിവാഹത്തിനു 45 ദിവസത്തെ പരോള്‍ വേണമെന്ന് അബു സലിം; തരില്ലെന്നു മുംബൈ പോലീസ്

മും​ബൈ: മും​ബൈ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അ​ബു സ​ലി​മി​ന്‍റെ പ​രോ​ൾ അ​പേ​ക്ഷ ത​ള്ളി. വി​വാ​ഹം ക​ഴി​ക്കാ​നാ​യി 45 ദി​വ​സ​ത്തെ പ​രോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ബു സ​ലിം അ​പേ​ക്ഷ ന​ൽ​കി​യ​ത്. സ​യ​ദ് ബ​ഹ​ർ കൗ​സ​ർ എ​ന്ന യു​വ​തി​യു​മാ​യി മേ​യ് അ​ഞ്ചി​ന് വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു അ​ബു സ​ലി​മി​ന്‍റെ പ​ദ്ധ​തി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഈ ​അ​പേ​ക്ഷ ന​വി മും​ബൈ ക​മ്മീ​ഷ​ണ​ർ ത​ള്ളു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ബു സ​ലിം മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലാ​ണു ക​ഴി​യു​ന്ന​ത്. സ​ലി​മി​ന്‍റെ പ​രോ​ൾ അ​പേ​ക്ഷ നി​ര​സി​ച്ച വി​വ​രം ത​ലോ​ജ ജ​യി​ൽ സൂ​പ്ര​ണ്ട​ന്‍റ് സ്ഥി​രീ​ക​രി​ച്ചു.

2014ൽ ​അ​ബു സ​ലി​മി​നൊ​പ്പം മും​ബൈ​യി​ൽ​നി​ന്നു ല​ക്നോ​വി​ലേ​ക്കു യാ​ത്ര ചെ​യ്ത​തോ​ടെ ബ​ഹ​റും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ത​ന്‍റെ പേ​ര് ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും സ​ലി​മു​മാ​യി വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും ബ​ഹ​ർ പ​റ​ഞ്ഞ​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

250 പേ​ർ കൊ​ല്ല​പ്പെ​ട്ട മും​ബൈ സ്ഫോ​ട​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​യാ​ൾ ന​ടി​യും കാ​മു​കി​യു​മാ​യ മോ​നി​ക്ക ബേ​ദി​ക്കൊ​പ്പം ഇ​ന്ത്യ വി​ട്ടി​രു​ന്നു. പോ​ർ​ച്ചു​ഗ​ലി​ൽ സ​ങ്കേ​തം ക​ണ്ടെ​ത്തി​യ ഇ​രു​വ​രും 2002ൽ ​പോ​ർ​ച്ചു​ഗ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​തു​വ​രെ ലി​സ്ബ​ണി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.

2003ൽ ​ഒ​രു പോ​ർ​ച്ചു​ഗ​ൽ കോ​ട​തി അ​ബു സ​ലീ​മി​ന് നാ​ല​ര വ​ർ​ഷ​വും ബേ​ദി​യ്ക്കു ര​ണ്ടു വ​ർ​ഷ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. വ്യാ​ജ​രേ​ഖ ച​മ​ച്ച​തും അ​റ​സ്റ്റ് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ.

ഇ​ന്ത്യ​യി​ൽ തി​രി​കെ​യെ​ത്തി​യാ​ൽ വ​ധ​ശി​ക്ഷ വി​ധി​ക്കി​ല്ലെ​ന്നു പോ​ർ​ച്ചു​ഗ​ലു​മാ​യി ധാ​ര​ണ​യാ​ക്കി​യാ​ണ് ഇ​ന്ത്യ ഇ​രു​വ​രെ​യും രാ​ജ്യ​ത്തേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്.

Related posts