ഞാന്‍ എബിവിപിയെ ഭയക്കുന്നില്ല! കൊല്ലുമെന്നും മാനഭംഗപ്പെടുത്തുമെന്നും എബിവിപിക്കാരുടെ ഭീഷണി; വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ഥിനി

ABVP

ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് എ​ബി​വി​പി​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കാ​ർ​ഗി​ൽ ര​ക്ത​സാ​ക്ഷി​യു​ടെ മ​ക​ൾ ഗു​ർ​മെ​ഹ​ർ കൗ​ർ. കൊ​ല്ലു​മെ​ന്നും മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി​യെ​ന്ന് ഗു​ർ​മെ​ഹ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ബി​വി​പി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഗു​ർ​മെ​ഹ​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്.
ഡ​ൽ​ഹി രാം​ജാ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഗു​ർ​മെ​ഹ​ർ കൗ​ർ എ​ബി​വി​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്. വെ​ള്ള​ക്ക​ട​ലാ​സി​ൽ എ​ഴു​തി​യ പ്ര​തി​ഷേ​ധ​ക്കു​റി​പ്പു​മാ​യി നി​ൽ​ക്കു​ന്ന തന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് ഗു​ർ​മെ​ഹ​റി​ന്‍റെ പ്ര​തി​ഷേ​ധം. ഞാ​ൻ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ഞാ​ൻ എ​ബി​വി​പി​യെ ഭ​യ​ക്കു​ന്നി​ല്ല. ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല. ഇ​ന്ത്യ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​നി​ക്കൊ​പ്പു​ണ്ട്. എ​ബി​വി​പി​ക്ക് എ​തി​രാ​യ വി​ദ്യാ​ർ​ഥി​കൂ​ട്ടാ​യ്മ​യെ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ഗു​ർ​മെ​ഹ​ർ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അതേസമയം രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യെ​ല്ലാം എ​ബി​വി​പി ത​ടു​ക്കു​മെ​ന്ന് സ​കേ​ത് ബാ​ഹു​ഗു​ണ പ​റ​ഞ്ഞു.
സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ഗു​ർ​മെ​ഹ​റി​ന്‍റെ പോ​സ്റ്റ് ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കി. രാം​ജാ​സ് കോ​ളേ​ജി​ന് മു​ന്നി​ൽ എ​ബി​വി​പി അ​ഴി​ച്ചു വി​ട്ട ആ​ക്ര​മ​ണ​മാ​ണ് ഇ​രു​പ​തു​കാ​രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.
രാം​ജാ​സ് കോ​ളേ​ജി​ലെ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​ൻ​റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ലേ​ക്ക് ജ​ഐ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ​ർ ഖാ​ലി​ദി​നും ഷെ​ഹ്ല റാ​ഷി​ദി​നും ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ കോ​ള​ജി​ൽ ക​യ​റ്റി​ല്ലെ​ന്ന എ​ബി​വി​പി നി​ല​പാ​ടു​മൂ​ലം ഉ​മ​ർ ഖാ​ലി​ദി​നേ​യും ഷെ​ഹ്ല റാ​ഷി​ദി​നേ​യും ക്ഷ​ണി​ക്കേ​ണ്ട​യെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ​തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് വ​ന്നു. ബു​ധ​നാ​ഴ്ച എ​സ്എ​ഫ്ഐ, എ​ഐ​എ​സ്എ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക്ക് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ 20 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Related posts