ചൂട് താങ്ങാനാവാതെ കുറവൻമലയും..! ഇടു ക്കി അണക്കെട്ടിലെ കുറവൻ മല‍യിൽ നിന്നും വീണ്ടും പാറകൾ അടർന്നു വീണു; പാ​റ​ക്ക​ഷ​ണം മ​ണ്ണി​ൽ അ​ര​മീ​റ്റ​റി​ല​ധി​കം താ​ഴ്ന്നു​പോ​യി

para-lചെ​റു​തോ​ണി: ഇ​ടു​ക്കി ആ​ർ​ച്ച് ഡാം ​ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ണു. അ​ടു​ത്ത​നാ​ളി​ൽ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പാ​റ അ​ട​ർ​ന്നു​വീ​ഴു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30-ഓ​ടെ​യാ​ണ് ഭീ​ക​ര​ശ​ബ്ദ​ത്തോ​ടെ കു​റ​വ​ൻ മ​ല​യി​ൽ​നി​ന്നും കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്നു​വീ​ണ​ത്. കു​റ​വ​ൻ – കു​റ​ത്തി മ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് ഡാം ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സം​മു​ന്പും കു​റ​വ​ൻ മ​ല​യി​ൽ​നി​ന്നാ​ണ് പാ​റ​ക്ക​ഷ​ണം അ​ട​ർ​ന്നു​വീ​ണ​ത്.

200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ പാ​റ​ക്ക​ഷ​ണം ഡാ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ന്പ് ഗോ​വ​ണി​ക​ളും കൈ​വ​രി​ക​ളും ത​ക​ർ​ത്താ​ണ് നി​ലം​പ​തി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി​വാ​ര​ത്തി​ൽ സി​മ​ന്‍​റി​ൽ നി​ർ​മി​ച്ച ചാ​രു​ബ​ഞ്ചു​ക​ളും ന​ശി​ച്ചു. പാ​റ​ക്ക​ഷ​ണം മ​ണ്ണി​ൽ അ​ര​മീ​റ്റ​റി​ല​ധി​കം താ​ഴ്ന്നു​പോ​യി.

അ​ണ​ക്കെ​ട്ടി​ന്‍​റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗാ​ർ​ഡ് റൂ​മി​നു സ​മീ​പ​മാ​ണ് പാ​റ വ​ന്നു​വീ​ണ​ത്. അ​ട​ർ​ന്ന പാ​റ​ക്ക​ഷ​ണം പാ​റ​യി​ലി​ടി​ച്ച് പൊ​ട്ടി​ച്ചി​ത​റി​യാ​ണ് നി​ല​ത്തു​വീ​ണ​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ആ​ളു​ക​ളാ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം കു​റ​വ​ൻ മ​ല​യി​ൽ ഡാ​മി​ൽ​നി​ന്നും അ​ൽ​പം മാ​റി​യോ കു​റ​ത്തി​മ​ല​യി​ൽ​നി​ന്നോ പാ​റ അ​ട​ർ​ന്നു​വീ​ണാ​ൽ പോ​ലീ​സ് ഗാ​ർ​ഡ് റൂ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭീ​ഷ​ണി​യാ​യെ​ന്നു​വ​രാം.മ​ഴ​വെ​ള്ളം പാ​റ​യു​ടെ വി​ള്ള​ലി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങി പാ​റ അ​ക​ന്നി​രു​ന്ന​ത് ക​ന​ത്ത ചൂ​ടി​ൽ വീ​ണ്ടും അ​ക​ന്ന് ഇ​ള​ക്കം​ത​ട്ടി​യ​താ​കാം അ​ട​രാ​നു​ള്ള കാ​ര​ണ​മെ​ന്ന് ഡാം ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു.

വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി, ഡാം ​സേ​ഫ്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ലോ​ഷി പോ​ൾ, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഉ​ന്ന​ത ക​ഐ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts