എസി റോഡിലെ  പാലങ്ങൾ പൊളിക്കുന്നു; റോഡ് ഗതാഗതം മുടങ്ങുന്നവർക്ക് ബോട്ട് സർവീസുമായി ജലഗതാഗത വകുപ്പ്; ബോട്ട് സമയം ചുവടെ…

ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തോ​ടെ ബോ​ട്ട് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്.ക​ള​ർ​കോ​ഡ്, പൊ​ങ്ങ, പാ​ല​ങ്ങ​ൾ നാ​ളെ പൊ​ളി​ക്കു​ന്ന​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ക​ള​ർ​കോ​ഡ് വ​രെ​യും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് പൊ​ങ്ങ​വ​രെ​യും മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളു.

തി​ങ്ക​ളാ​ഴ്ച മ​ധ്യാ​ഹ്നം മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും തി​രി​ച്ചും നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് കൂ​ടു​ത​ൽ ബോ​ട്ട് സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്ത് കു​റ​ഞ്ഞ​ത് 400 രൂ​പ നി​ര​ക്കി​ൽ (15 മി​നി​റ്റ് സ​മ​യ​ത്തേ​ക്ക് പ​ത്തു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന്) ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് വാ​ട്ട​ർ ടാ​ക്സി സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: ച​ങ്ങ​നാ​ശേ​രി – 9400050343(വാ​ട്ട​ർ ടാ​ക്സി), ആ​ല​പ്പു​ഴ – 9400050324, നെ​ടു​മി​ടി – 9400050382, പു​ളി​ങ്കു​ന്ന് – 9400050378.

കെഎസ്ആർടിസി
കു​ട്ട​നാ​ട് താ​ലു​ക്കി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​വാ​ലം, പു​ളി​ങ്കു​ന്ന്, ച​ന്പ​ക്കു​ളം, കൈ​ന​ക​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​സ്എ​ൻ ക​വ​ല, ക​ഞ്ഞി​പ്പാ​ടം, ച​ന്പ​ക്കു​ളം, പൂ​പ്പ​ള്ളി വ​ഴി ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ച​ങ്ങ​നാ​ശേ​രി​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് അ​ന്പ​ല​പ്പു​ഴ, എ​ട​ത്വ, തി​രു​വ​ല്ല വ​ഴി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് നേ​രി​ട്ട് യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ​ക്ക് മു​ഹ​മ്മ, ത​ണ്ണീ​ർ​മു​ക്കം, കു​മ​a​കം വ​ഴി കോ​ട്ട​യം ബ​സു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും.

ബോ​ട്ടു​ക​ളു​ടെ സ​മ​യം; ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി
6.40 ന് ​നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട്)
8.15ന് ​സി ബ്ലോ​ക്ക് കാ​വാ​ലം കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട്)
1 ന് ​നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ (ക​ണ​ക്ഷ​ൻ ബോ​ട്ട് )
1. 30 ന് ​വേ​ണാ​ട്ട്കാ​ട് പു​ളി​ങ്കു​ന്ന് വ​രെ
4. 45 സി ​ബ്ലോ​ക്ക് കാ​വാ​ലം കി​ട​ങ്ങ​റ വ​ഴി
5.30ന് ​വേ​ണാ​ട്ട് കാ​ട് നെ​ടു​മു​ടി പു​ളി​ങ്കു​ന്ന് (ക​ണ​ക്ഷ​ൻ ബോ​ട്ട്)
നെ​ടു​മു​ടി- ച​ങ്ങ​നാ​ശേ​രി
6.45 ന് ​പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി
8.20 ന് ​പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി
9.10 ന് ​പു​ളി​ങ്കു​ന്ന് വ​രെ
1.30 ന് ​പു​ളി​ങ്കു​ന്ന് വ​രെ
2.30 ന് ​പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി
7.30 ന് ​പു​ളി​ങ്കു​ന്ന് കി​ട​ങ്ങ​റ വ​ഴി
ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ
6 ന്കി​ട​ങ്ങ​റ പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി വ​രെ( ക​ണ​ക്ഷ​ൻ ബോ​ട്ട്)
8.45 ന്കി​ട​ങ്ങ​റ രാ​മ​ങ്ക​രി പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി (ക​ണ​ക്ഷ​ൻ ബോ​ട്ട്) 11.30ന് ​കി​ട​ങ്ങ​റ പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി വ​രെ
12.30-കി​ട​ങ്ങ​റ വെ​ളി​യ​നാ​ട് കാ​വാ​ലം സി ​ബ്ലോ​ക്ക് വ​ഴി
4.45-കി​ട​ങ്ങ​റ രാ​മ​ങ്ക​രി പു​ളി​ങ്കു​ന്ന് നെ​ടു​മു​ടി (ക​ണ​ക്ഷ​ൻ ബോ​ട്ട്).

 

Related posts

Leave a Comment